ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്ക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ഇന്ത്യൻ സമൂഹം. നൂറുകണക്കിന് ആളുകളാണ് പ്രിയനേതാവിനെ കാണാൻ തടിച്ചുകൂടിയത്. ജപ്പാനിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി സംവദിച്ചു. സ്വീകരണത്തിനിടെ പ്രധാനമന്ത്രിയോട് ഹിന്ദിയിൽ ഓട്ടോഗ്രാഫിന് അഭ്യർത്ഥന നടത്തിയ ജപ്പാൻ വിദ്യാർത്ഥിയെ അദ്ദേഹം അഭിനന്ദിച്ചു. റിത്സുകി കൊബയാഷി എന്ന എട്ടുവയസുകാരനാണ് പ്രധാനമന്ത്രിയോട് ഹിന്ദിയിൽ സംസാരിച്ചത്.
#WATCH | "Waah! Where did you learn Hindi from?… You know it pretty well?," PM Modi to Japanese kids who were awaiting his autograph with Indian kids on his arrival at a hotel in Tokyo, Japan pic.twitter.com/xbNRlSUjik
— ANI (@ANI) May 22, 2022
ജപ്പാൻ പൗരനായ കുരുന്നിന്റെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെകുറിച്ച് ചോദിച്ച അദ്ദേഹം കുട്ടിയെ അഭിനന്ദിച്ച് ഓട്ടോഗ്രാഫ് നൽകി അനുഗ്രഹിച്ചു. “വാ നിങ്ങൾ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത് നിങ്ങൾക്കിത് നന്നായി അറിയാമോ ? എന്നായിരുന്നു അദ്ദേഹം വാത്സല്യത്തോടെ എട്ടുവയസുകാരനോട് ചോദിച്ചത്.” പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് ലഭിച്ചശേഷം താൻ വളരെ സന്തോഷവാനാണെന്നും പ്രധാനമന്ത്രി തന്റെ സന്ദേശം വായിച്ച് ഓട്ടോഗ്രാഫ് തന്നെന്നും കൊബയാഷി പ്രതികരിച്ചു.പ്രധാനമന്ത്രിയുടേയും എട്ടുവയസുകാരന്റേയും വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
#WATCH | "…Can't speak Hindi much, but I understand…PM read my message, and I also got his signature, so I am very happy…," said grade 5 student Wizuki on his interaction with PM Modi in Tokyo, Japan pic.twitter.com/1V3RjnpQQF
— ANI (@ANI) May 23, 2022
മനോഹരമായ പ്രധാനമന്ത്രിയുടെ ഛായചിത്രവുമായിട്ടായിരുന്നു പെൺകുട്ടികൾ പ്രധാനമന്ത്രിയെ വരവേറ്റത്. കുട്ടികളിൽ നിന്ന് ഛായചിത്രം വാങ്ങി പരിശോധിച്ച അദ്ദേഹം ഓട്ടോഗ്രാഫ് നൽകി കുട്ടികളെ അിനന്ദിച്ചു.
Comments