ലക്‌നൗ: ഉത്തർപ്രദേശിൽ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രയാഗ്‌രാജ് സ്വദേശി മുഹമ്മദ് ഷാഹിദിനെതിരെയാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.
അഞ്ച് വർഷം മുൻപാണ് പെൺകുട്ടി മുഹമ്മദ് ഷാഹിദിനെ പരിചയപ്പെട്ടത്. പിന്നാലെ സൗഹൃദം പ്രണയമായി മാറി. ബന്ധത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തു.
എന്നാൽ ഇതിന് പിന്നാലെ മതം മാറാൻ ആവശ്യപ്പെട്ട് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആരംഭിച്ചു. മതം മാറാൻ ഒരുക്കമല്ലെന്ന് അറിയിച്ചതോടെ മൊബൈലിൽ പകർത്തിയ കിടപ്പറ രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ പെൺകുട്ടി രഹസ്യമായി മാതാവുമായി ബന്ധപ്പെട്ടു. പെൺകുട്ടിയുടെ വിഷമങ്ങൾ കേട്ടറിഞ്ഞ മാതാവ് ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments