പാലക്കാട്: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്. 14 കാരിയായ വിദ്യാർത്ഥിനിയെ ആണ് ഉസ്മാൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഈ മാസം 22 നായിരുന്നു സംഭവം. വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവം കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു.
ചൈൽഡ്ലൈൻ പ്രവർത്തകരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഉസ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments