ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് യുവതി; ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സിസിടിവി ദൃശ്യങ്ങളുമായി അധ്യാപകൻ കോടതിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് യുവതി; ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സിസിടിവി ദൃശ്യങ്ങളുമായി അധ്യാപകൻ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 07:24 am IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വൈറലായിരിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഇരയായ യുവാവിന്റെ ദൃശ്യം വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ അജിത് യാദവ് എന്നയാളാണ് മർദനത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഭാര്യയിൽ നിന്നും ക്രിക്കറ്റ് ബാറ്റിന് പല ദിവസങ്ങളിലും അടിയേൽക്കുന്നതായാണ് പരാതി. രണ്ടു വ്യത്യസ്ത ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഒന്നിൽ ഭാര്യയും ഭർത്താവും മാത്രമുള്ള സമയത്ത് അടികിട്ടുന്നതും രണ്ടാമത്തേതിൽ 12 വയസ്സുള്ള മകനറെ മുന്നിൽ വെച്ച് ഭർത്താവിനെ തല്ലി വീടിന് പുറത്തേക്ക് ഇറക്കിവിടുന്ന ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്.  ആദ്യ ദൃശ്യങ്ങളിൽ  സ്വയം സംരക്ഷിക്കുന്നതിനായി കൈകളിൽ തലയിണ കരുതിയിട്ടുണ്ട്. ഭാര്യ സുമൻ ക്രിക്കറ്റ് ബാറ്റുമായി ഭർത്താവിനെ അടിക്കുന്നതും, കൊളളാതിരിക്കാൻ ഓടിമാറുന്നതും കാൽമുട്ടിനടി കിട്ടി തിരുമ്മിക്കൊണ്ട് സോഫയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടാമത്തേതിൽ വീട്ടിനകത്തു നിന്നും തല്ല് സഹിക്കാനാകാതെ വാതിൽ തുറന്ന് പെട്ടന്ന് പുറത്തേക്ക് ഓടുന്നതാണ്. പുറത്തിറങ്ങുന്നതിനിടയിൽ തലയ്‌ക്ക് ബാറ്റുകൊണ്ടുള്ള അടികിട്ടി അദ്ധ്യാപകൻ തലതിരുമ്മിക്കൊണ്ട് ഓടിപോകുന്നതും ദൃശ്യത്തിലുണ്ട്.  വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

പീഡനത്തിനിരയായ വ്യക്തി ഒരു സ്‌കൂൾ പ്രിൻസിപ്പൽ ആണെന്നും, സുമൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷമായതായും പറയുന്നു. അജിത് യാദവ് ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയായ സുമനുമായി പ്രണയവിവാഹം ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ കലഹങ്ങൾ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.

ഗാർഹിക പീഡനത്തിന് ഇരയായതായി കാണിച്ച് അജിത് യാദവ് കോടതി സംരക്ഷണം ആവശ്യപ്പെട്ടു. താൻ വളരെക്കാലമായി ഗാർഹിക പീഡനത്തിന് ഇരയാണെന്നും എന്നാൽ ഒരിക്കൽ പോലും ഭാര്യക്കെതിരെ കൈ ഉയർത്തിയിട്ടില്ലെന്നും അജിത് യാദവ് ആരോപിച്ചു. ഭിവാദി കോടതിയിൽ ഔദ്യോഗിക പരാതി നൽകിയ യാദവ് ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഭിവാഡി കോടതിയിൽ നിന്ന് സംരക്ഷണം തേടുന്നതിനായി ഇയാൾ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

അക്രമണത്തിൽ പരിക്കേറ്റ യാദവിന് വൈദ്യസഹായം ലഭിച്ചിട്ടുണ്ട്. കേസെടുക്കാനുള്ള തന്റെ നിലപാടിനെക്കുറിച്ച് സംസാരിച്ച പ്രിൻസിപ്പൽ ആയ യാദവ് പറഞ്ഞു, ‘എന്റെ ഭാര്യ എല്ലാ പരിധികളും ലംഘിച്ചതിനാൽ ഞാൻ കോടതിയിൽ അഭയം പ്രാപിച്ചു.’ താൻ ഒരിക്കലും സുമന്റെ നേരെ കൈ ഉയർത്തിയിട്ടില്ല, നിയമം കൈയിലെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു അദ്ധ്യാപകന് ആണ്. അദ്ധ്യാപകൻ ഒരു സ്ത്രീക്ക് നേരെ കൈ ഉയർത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്താൽ അത് ഇന്ത്യൻ സംസ്‌കാരത്തിനും തന്റെ നിലപാടിനും എതിരാണ്.

 

Tags: rajasthandomestic violencecctv footage
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies