കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്ത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്ത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം; എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ശക്തമായ അന്വേഷണത്തിലേക്ക് നീങ്ങുന്നു. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് ബാങ്കിൽ നടത്തിയ കള്ളപ്പണ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം വ്യപിപ്പിക്കുക.

ഹാഷിഖ് ഏകദേശം മൂന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം.ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിച്ച ഒന്നര കോടിയോളം വരുന്ന പലിശയും ഹാഷിഖിന്റെ പേരിൽ വരും. ഇത്രയധികം കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ബാങ്കിലെ ചില നിക്ഷേപകർ പണത്തിന്റെ ഉറവിടം ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഉറവിടം കാണിക്കുന്നതിനാവശ്യമായ സമയവും നിക്ഷേപകർക്ക് സ്വഭാവികമായും ലഭിക്കും. എന്നാൽ പ്രവാസി വ്യവസായിയായ ഹാഷിഖ് പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതെ നിർമ്മിച്ച 257 കസ്റ്റമർ ഐഡികൾ ഉപയോഗിച്ച് ബാങ്കിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് കേന്ദ്ര ഏജൻസികൾ സമഗ്ര അന്വേഷണത്തിലേക്ക് കടക്കുന്നത്.

2021 മെയ് 25ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം 53 വ്യക്തികളുടെ അക്കൗണ്ട് മരവിപ്പിക്കണമെന്നും, അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള പണം കണ്ടുകെട്ടുകയാണെന്നും കാണിച്ച് എആർ നഗർ സർവീസ് സഹകരണ ബാങ്കിന് ഉത്തരവ് കൈമാറിയിരുന്നു. ഉത്തരവിൽ രേഖപ്പെടുത്തിയ പട്ടികയിൽ ഒന്നാമത്തെ പേര് കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതാണ്.

മുസ്ലീം ലീഗ് ഭരിക്കുന്ന ബാങ്കിൽ ഇടതു ബന്ധമുള്ള സെക്രട്ടറിയാണ് ക്രമക്കേടുകൾക്ക് സഹായം നൽകിയതെന്ന് സഹകരണവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാൾ സ്ഥാനമൊഴിഞ്ഞതിന് ശേഷം പ്രത്യേക അഡ്മിനിസ്ട്രേറ്റർ പദവി നൽകി ഇയാളെ വീണ്ടും ബാങ്ക് ചുമതലയിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിൽ നിന്നും ലഭിച്ച പിന്തുണയാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

Tags: central agenciespk kunhalikutty
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies