ശ്രീനഗർ: ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഖീരി ഏരിയയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടയിലായത്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അതൂര ബാലാ ബ്രിഡ്ജിന് സമീപം കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരൻ വലയിലായത്. പോലീസിനെ കണ്ടപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായും ഇതോടെ സംശയം തോന്നി പിടികൂടിയപ്പോൾ ആയുധങ്ങൾ കണ്ടെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
One terrorist associate of LeT arrested at Authoora Bala, Kreeri. One pistol, one pistol magazine and five rounds of pistol were recovered. He obtained these illegal arms & ammunition with intent to carry out terrorist activities in Kreeri & adjacent areas: Jammu & Kashmir Police pic.twitter.com/kvSbtEkl1I
— ANI (@ANI) May 27, 2022
ഷ്രീക്വാര ഖീരി സ്വദേശിയായ ഡിഎച്ച് ഹസ്സൻ ഖാന്റെ മകൻ മുഹമ്മദ് സലീം ഖാനാണ് പിടിയിലായത്. ലഷ്കർ ഭീകരരോടൊപ്പം പ്രവർത്തിച്ചിരുന്ന ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും പിസ്റ്റൽ മാഗസീനും അഞ്ച് തിരകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ശ്രീനഗറിലും അവന്തിപോറയിലുമുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ടിവി താരത്തിന്റെ കൊലപാതകികൾ ഉൾപ്പെടെയുള്ളവരാണ് ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത്.
Comments