മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്; തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണെന്ന് വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്; തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണെന്ന് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വികസനം പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വർഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്ഥാനാർത്ഥി നിർണയം മുതൽ ഇടതുപക്ഷം വർഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെ കുറിച്ച് പറയുമ്പോൾ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്‌നമുള്ളൂവെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാർ. അവർ വർഗീയ പ്രചരണത്തിൽ വീഴില്ല. വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചരണം തുടങ്ങിയത്. എന്നാൽ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കല്ലിടൽ അവസാനിപ്പിച്ചു. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടൽ നിർത്തിയതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് മുഖ്യമന്ത്രിയല്ലേ? പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അദ്ദേഹത്തിന്റെ സർക്കാരല്ലേയെന്നും മുരളീധരൻ ചോദിച്ചു. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപ്പാലമാണെങ്കിൽ കൂളിമാട് പാലം എൽഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണമാണ് ഇരുമുന്നണികളുടേയും മുഖമുദ്ര.

മോദി സർക്കാർ കൊച്ചിയിൽ നടപ്പിലാക്കിയ പദ്ധതികൾ ഉയർത്തി കാണിച്ചാണ് എൻഡിഎ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് അറസ്റ്റിലായത് കൊച്ചിയിലെ സിപിഎമ്മുകാരായിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ അപവാദ പ്രചരണം നടത്തിയത് സിപിഎമ്മുകാരാണെന്നും വി.മുരളീധരൻ പറഞ്ഞു.

Tags: എൻഡിഎകേന്ദ്രമന്ത്രി വി മുരളീധരൻതൃക്കാക്കര
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies