ലക്‌നൗ: ബൈക്കിൽ സഞ്ചരിക്കവെ ശക്തിമാൻ സ്റ്റൈലിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കാളെ കയ്യോടെ പൊക്കി നോയിഡ പോലീസ്. പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടി കേസെടുത്തത്.
സാങ്കൽപ്പിക കഥാപാത്രമായ ശക്തിമാനെ അവതരിപ്പിക്കാനായിരുന്നു യുവാക്കൾ ശ്രമിച്ചത്. ബൈക്കിൽ പ്രകടനം നടത്തിയ ഇവർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇത് വൈറലായതോടെയാണ് നോയിഡ പോലീസ് പിടികൂടിയത്.
बाइक पर खतरनाक स्टंट करने वाले युवक विकास तथा वीडियो बनाने वाले उसके 02 साथियों (गौरव, सूरज) को थाना सेक्टर-63 नोएडा पुलिस द्वारा गिरफ्तार कर स्टंट में प्रयुक्त बाइक को सीज किया गया।#UPPolice pic.twitter.com/d94nvcfK01
— POLICE COMMISSIONERATE GAUTAM BUDDH NAGAR (@noidapolice) May 28, 2022
യുവാക്കളോടൊപ്പം അവരുടെ മോട്ടോർസൈക്കിളും പിടികൂടിയതായി പോലീസ് അറിയിച്ചു. വികാസ്, അനിൽ, മേഹക് എന്നിവരാണ് അറസ്റ്റിലായത്. റോഡിൽ ശല്യമുണ്ടാക്കിയതിനാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂവരും ഗാസിയാബാദ് സ്വദേശികളാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവാക്കൾ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. സംഘത്തിലെ വികാസ് എന്ന യുവാവാണ് ബൈക്ക് ഓടിച്ചതെങ്കിലും ദൃശ്യങ്ങൾ പകർത്തിയതിനും വികാസിനെ സഹായിച്ചതിനുമാണ് മറ്റ് രണ്ട് പേരും അറസ്റ്റിലായതെന്ന് നോയിഡ പോലീസ് വ്യക്തമാക്കി.
Comments