ശ്രീലങ്ക നൂൽപ്പാലത്തിൽ; ഒരു വശത്ത് ചൈനയ്ക്ക് കൊടുക്കാനുള്ള ഭീമമായ കടക്കെണി; മറുവശത്ത് ഇന്ത്യയുമായുള്ള നിർണ്ണായക സൗഹൃദം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്ക നൂൽപ്പാലത്തിൽ; ഒരു വശത്ത് ചൈനയ്‌ക്ക് കൊടുക്കാനുള്ള ഭീമമായ കടക്കെണി; മറുവശത്ത് ഇന്ത്യയുമായുള്ള നിർണ്ണായക സൗഹൃദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഭരണം പോലും തകർന്നിരിക്കുന്ന സിംഹള ദ്വീപ് നൂൽപാലത്തിലൂടെയാണ് നടക്കുന്നതെന്ന് വിദേശകാര്യവിദഗ്ധർ. ഒരു വശത്ത് ചൈനയുടെ അതിഭീമമായ കടക്കെണി കുരിക്കിലാണെങ്കിൽ മറുവശത്ത് എന്തിനും ഏതിനും സഹായിക്കുന്ന ഇന്ത്യയുടെ സൗഹൃദവും തള്ളാനാകാതെ നിൽക്കുകയാണ് നിലവിൽ ശ്രീലങ്ക.

ഒരു വശത്ത് ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്‌ക്ക് പിന്നാലെ പ്രസിഡന്റും സഹോദരനുമായ മുൻ സൈനിക മേധാവി ഗൊതാബയ രജപക്‌സേയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ജനങ്ങൾ 50-ാം ദിവസവും തെരുവിൽ പ്രതിഷേധിക്കുകയാണ്. കടുത്ത അഴിമതിയാണ് രജപക്‌സെ കുടുംബം നടത്തിയതെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പറഞ്ഞതോടെ ഭരണപ്രതിപക്ഷ സമന്വയത്തോടെ റെനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക.

2005-15 കാലഘട്ടത്തിൽ ശ്രീലങ്ക ചൈനയുടെ കയ്യിൽ നിന്ന് അമ്പതിനായിരം കോടിയാണ് കടമായി വാങ്ങിയത്. ഇതിൽ ഒരു രൂപ പോലും തിരിച്ചടയ്‌ക്കാൻ ശ്രമിക്കാതിരുന്ന ശ്രീലങ്കൻ ഭരണകൂടം വീണ്ടും വീണ്ടും കടംവാങ്ങിക്കൂട്ടിയാണ് ഭരണം നടത്തിയിരുന്നത്. ഭരണകൂട ത്തിൽ നൂറിനടുത്ത്  ബന്ധുക്കളെ തിരുകിക്കയറ്റി നടത്തിയ വൻ അഴിമതി രജപക്‌സെ കുടുംബത്തെ കുടുക്കി. ചൈനയുടെ അടിമകളാക്കി രാജ്യത്തെ മാറ്റിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.

269 ഹെക്ടർ തീരമേഖലയാണ് ഹംബന്തോട്ട തുറമുഖവികസനമെന്ന പേരിൽ ചൈനയ്‌ക്ക് ദീർഘകാല പാട്ടക്കരാറിൽ വിട്ടുനൽകിയത്. സ്വന്തം പൗരന്മാർക്ക് പോലും കടന്നുചെല്ലാൻ പറ്റാത്തവിധം ചൈനയുടെ സൈനികർ നിയന്ത്രിക്കുന്ന മേഖലയായാണ് തുറമുഖം മാറിയത്. വിദേശനാണ്യമില്ലാത്തതും കൊറോണയിൽ ടൂറിസം വ്യവസായം പൂർണ്ണമായി തകർന്നതും ശ്രീലങ്കയുടെ ആഭ്യന്തര സാമ്പത്തിക സംവിധാനത്തെ തകർത്തു.

എല്ലാം കൈവിട്ടപ്പോൾ മാത്രം ഇന്ത്യയെ സമീപിക്കുന്ന അയൽരാജ്യങ്ങളുടെ പതിവുശൈലി തന്നെയാണ് ശ്രീലങ്കയും നിലവിൽ പയറ്റുന്നത്. അന്താരാഷ്‌ട്രസമൂഹം തങ്ങളെ രക്ഷിക്കണമെന്ന് കേഴുമ്പോൾ ഭക്ഷണവും മരുന്നുകളും പാടകവാതകവുമായി ഇന്ത്യൻ കപ്പലുകൾ എല്ലാ ആഴ്ചകൡും ശ്രീലങ്കൻ തുറമുഖത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.

Tags: srilanka-china-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies