മൂന്ന് പതിറ്റാണ്ട് കാലം ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ സ്റ്റിയറിങ് കൈകളിലേന്തിയ വനിത ശാസ്ത്രജ്ഞ; ഡോ.എസ് ഗീത വി.എസ്.സി.സിയിൽ നിന്ന് പടിയിങ്ങുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് പതിറ്റാണ്ട് കാലം ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ സ്റ്റിയറിങ് കൈകളിലേന്തിയ വനിത ശാസ്ത്രജ്ഞ; ഡോ.എസ് ഗീത വി.എസ്.സി.സിയിൽ നിന്ന് പടിയിങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ ആകാശ സ്വപ്‌നങ്ങൾക്ക് വഴി കാട്ടിയായ തിരുവനന്തപുരം വിഎസ്എസ്.സി സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ ഡോ. എസ് ഗീത വിരമിച്ചു. വി.എസ്.എസ്.സിയുടെ ആദ്യ വനിതാ പോഗ്രാം ഡയറക്ടറായ എസ് ഗീത 33 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് പടിയിറങ്ങിയത്.

പിഎസ്.എൽ.വിയുടെ 31 വിക്ഷേപണത്തിലും ജി.എസ്.എൽ.വിയുടെ ഒമ്പത് വിക്ഷേപദൗത്യങ്ങളിലും ഉൾപ്പടെ 45 വിക്ഷേപണദൗത്യങ്ങളിൽ നേരിട്ട് ഭാഗമായിട്ടുള്ളയാളാണ് ഇസ്രോയിലെ ഈ മുതിർന്ന വനിതാ ശാസ്ത്രജ്ഞ. ഇന്ത്യയുടേയതടക്കം വിവിധ രാജ്യങ്ങളുടെ 104 ഉപഗ്രങ്ങൾ ബഹിരാകാശത്തെത്തിക്കുന്നതിൽ പങ്കാളിയായി റോക്കറ്റുകൾ ഉപഗ്രഹങ്ങളുമായി ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുന്നത് മുതൽ അവ ബഹിരാകാശത്തെ നിശ്ചിത ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നത് വരെയുള്ള റൂട്ട്മാപ്പ് തയ്യാറാക്കുന്ന വളരെ സങ്കീർണ്ണമായ ദൗത്യമാണ് സ്‌പെയ്‌സ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം.

ജി.എസ്.എൽ.വി. മാർക്ക് ത്രീ, ആർ.എൽ.വി.-ടി.ഡി., പി.എസ്.എൽ.വി. എന്നിവയുടെ ഡിജിറ്റൽ ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ രൂപകല്പനയിലും വികസനത്തിലും ഡോ. എസ് ഗീത പ്രധാന പങ്കുവഹിച്ചു. ഭാരതം തദ്ദേശിയമായി വികസിപ്പിച്ച ക്രയോജനിക് ഘടകം ഉൾപ്പട്ട ജിഎസ്.എൽ.വി വിക്ഷേപണത്തിന്റെ ദൗത്യ രൂപകൽപനയിലും ഗീത തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു ദൗത്യവാഹന പദ്ധതിയിലെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറാകുന്ന ആദ്യ വനിത കൂടിയാണ് ഡോ. എസ് ഗീത.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന് കൺട്രോൾ സിസ്റ്റം എൻജിനിയറിങ്ങിൽ ഒന്നാം റാങ്കോടെ എം.ടെക്. നേടിയശേഷമാണ് എൻജിനിയറായി ഡോ. ഗീത വി.എസ്.എസ്.സി.യിൽ ചേർന്നത്. പിന്നീട് കൺട്രോൾ ഗൈഡൻസ് ആൻഡ് സിമുലേഷൻ സംഘത്തിന്റെ അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ, സ്‌പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന്റെ പ്രോഗ്രാം ഡയറക്ടർ തുടങ്ങിയനിലകളിൽ പ്രവർത്തിച്ചു.

2008ൽ മികച്ച വനിതാ എൻജിനിയർക്കുള്ള സുമൻ ശർമ പുരസ്‌കാരം, 2018-ൽ മികച്ച വനിതാ ശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം, 2018-ൽ ഐ.എസ്.ആർ.ഒ. മെരിറ്റ് അവാർഡ് എന്നിവ ഡോ. എസ്. ഗീതയെ തേടിയെത്തി. വി.എസ്.എസ്.സി.യിലെ മുൻ ഗ്രൂപ്പ് ഡയറക്ടർ വിജയമോഹനകുമാറാണ് ഭർത്താവ്. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥി വിനീത മകളാണ്

ShareTweetSendShare

More News from this section

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies