ന്യൂയോർക്ക്: കൊറോണ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരോടും ഉടൻ സ്ഥാപനത്തിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശവുമായി സ്ഥാപന ഉടമ എലോൺ മസ്ക്. മാറിയ സാഹചര്യത്തിൽ ഇനി വീട്ടിലിരുന്നല്ല ജോലി ചെയ്യേണ്ടതെന്നും കമ്പനി നിർദ്ദേശം ലഭിച്ചിട്ടും ജോലിക്കെത്താത്തവരെ പിരിച്ചുവിടുമെന്നും മസ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെസ്ലയുടെ ജീവനക്കാർക്ക് ഇ-മെയിൽ വഴിയാണ് എത്രയും പെട്ടന്ന് അതാത് മേഖലയിലെ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ജോലിക്ക് നേരിട്ട് ഹാജരാകാൻ താൽപ്പര്യമില്ലാത്തവരെ ജോലി രാജിവെച്ചുപോകാൻ പൂർണ്ണമായും അനുവദിക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.
‘ദൂരെയിരുന്നുള്ള ജോലിയുടെ കാലഘട്ടം കഴിഞ്ഞു. ഇനി എല്ലാവരും ജോലി ചെയ്യേണ്ടത് ടെസ്ലയുടെ ഓഫീസിൽ നേരിട്ടാവണം. ടെസ്ലയിൽ ജോലിചെയ്യേണ്ട ഏറ്റവും കുറഞ്ഞ സമയം ആഴ്ചയിൽ 40 മണിക്കൂറാണ്. ഇതിന് സാധിക്കാത്തവർ എത്രയും പെട്ടന്ന് പിരിഞ്ഞുപോകണം.’ എലോൺ മസ്ക് നിർദ്ദേശത്തിൽ പറയുന്നു.
തന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കാത്തവർക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ അത് അനുഭാവപൂർണ്ണം പരിഹരിക്കാമെന്നും അല്ലാത്തപക്ഷം തീരുമാനം അന്തിമമായി രിക്കുമെന്നും മസ്ക് വ്യക്തമാക്കി.
Comments