ഇഡി അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചുകളിയുമായി സോണിയയും രാഹുലും; ആരോപണം അടിസ്ഥാന രഹിതമെങ്കിൽ ഭയക്കുന്നതെന്തിനെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഡി അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചുകളിയുമായി സോണിയയും രാഹുലും; ആരോപണം അടിസ്ഥാന രഹിതമെങ്കിൽ ഭയക്കുന്നതെന്തിനെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 03:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തെക്കോട്ടും വടക്കോട്ടും ഓടുന്ന അമ്മയും മകനും. രാഷ്‌ട്രീയമായി ഏതന്വേഷണത്തേയും നേരിടുമെന്ന് പറഞ്ഞവരാണ് നിലവിൽ വിദേശവാസവും കൊറോണയും പറഞ്ഞ് മുങ്ങുന്നത്. ബിജെപിയുടെ ആരോപണങ്ങൾ കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കുകയാണ്.

ആദ്യം ഇഡിയുടെ പിടിയിൽ നിന്നും വഴുതിമാറാൻ ശ്രമിക്കുന്നത് രാഹുലാണ്. രാജ്യത്തിനകത്തില്ലെന്നും വിദേശത്തായതിനാൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന അപേക്ഷയാണ് വച്ചത്. വിദേശ ടൂർ കഴിഞ്ഞ് രാഹുൽ ജൂൺ 5 ന് ഇന്ത്യയിലെത്തും. അന്ന് ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. മെയ് 20 മുതൽ മെയ് 23 വരെ ലണ്ടനിൽ നടന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി മെയ് 19 ന് രാജ്യം വിട്ടത്.

മകന് പിന്നാലെ അമ്മയും ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറുകയാണ്. നിലവിൽ കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നുമാണ് അഭിഭാഷകർ വഴി ഇഡിയെ അറിയിച്ചത്.

ജവഹർലാൽ നെഹ്റു 1937ൽ സ്ഥാപിച്ച നാഷ്ണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്ക ണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.

രാഹുലിനോട് ജൂൺ രണ്ടിനും സോണിയ ഗാന്ധിയോട് ജൂൺ എട്ടിനും ഹാജരാകാനാണ് ആവശ്യപ്പെട്ടത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രാഷ്‌ട്രീയ ആരോപണങ്ങൾ മുഴക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബ്രിട്ടീഷുകാരെ കണ്ട് പേടിക്കാത്ത കോൺഗ്രസ് നേതാക്കളെ ഇഡിക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പ്രതികരണം. പോരാടി ജയിക്കുമെന്നും ഒരിക്കലും തല കുനിക്കില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

2012ൽ മുൻ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ തീരുമാനം. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു.

Tags: national herald
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies