ന്യൂഡൽഹി: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Wishing Congress President Smt. Sonia Gandhi Ji a speedy recovery from COVID-19.
— Narendra Modi (@narendramodi) June 2, 2022
ബുധനാഴ്ച വൈകിട്ടായിരുന്നു സോണിയാ ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായും നിലവിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരിക്കെയാണ് സോണിയ ഗാന്ധിക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു ഇഡിയുടെ നിർദേശം. മുൻ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.
Comments