പ്രകൃതിയോടുള്ള തന്റെ സ്‌നേഹം ജനങ്ങളുമായി പങ്കുവെക്കാറുള്ള പ്രമുഖ ഇന്ത്യൻ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഭാഗീരഥിയുമായി അളകനന്ദ നദി കൂടിച്ചേരുന്നതിന്റെ അതിമനോഹരമായ ചിത്രമായിരുന്നു അത്.
ഒരു ഡ്രോൺ ഷോട്ട് ആയി കാഴ്ചക്കാർ വിലയിരുത്തിയ ആ ചിത്രത്തിന്റെ മനോഹാരിത തന്നെയാണ് പോസ്റ്റ് വൈറലാകാൻ കാരണമായത്. ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ ഭാഗീരഥി നദിയുമായി സംഗമിക്കുന്ന അളകനന്ദ ഇടുങ്ങിയ നീർച്ചാലിലൂടെ ഒഴുകുന്നത് ചിത്രത്തിൽ കാണാം.
‘Alaknanda’ means ‘flawless.’ I can see why… https://t.co/Mwu4mEBSiB
— anand mahindra (@anandmahindra) May 14, 2022
”അളകനന്ദയെന്നാൽ കുറ്റമറ്റതെന്ന് അർത്ഥം.. അത് എന്തുകൊണ്ടാണെന്ന് എനിക്ക് കാണാം..” ഇതായിരുന്നു ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റിന് നൽകിയ അടിക്കുറിപ്പ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് എന്ന ട്വിറ്റർ പേജിലും ഇതേ ചിത്രം പങ്കുവെച്ചിരുന്നു.
Comments