ഹൈദരാബാദ്: ജൂബിലി ഹിൽസിലെ പബ്ബിലേക്ക് പാർട്ടിക്ക് വന്ന 17-കാരിയെ വിദ്യാർത്ഥികൾ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായും ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരുമാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
മെയ് 28-ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ടിആർഎസ് നേതാവിന്റെ മകൻ സുദുദ്ദീൻ മാലിക്കാണ് (18) അറസ്റ്റിലായത്. തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകൻ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആദ്യമേ ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ഈ വാദം പോലീസ് ആദ്യം എതിർത്തുവെങ്കിലും പിന്നീട് അറസ്റ്റ് വിവരങ്ങൾ പുറത്തുവന്നതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറസ്റ്റിലായവരിൽ രണ്ട് പേരും പ്രായപൂർത്തിയാകാത്തവരാണ്. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇവർ.
പാർട്ടിക്ക് ശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റുകയും തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. പബ്ബിന് പുറത്തുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.
#Exclusive on #Hyderabad minor gang rape: CCTV footage from outside the Jubilee Hills pub on May 28 shows the victim talking to a group of boys who then accompany her. Victim revealed that the boys offered her a lift back home in their car. 1/3 pic.twitter.com/7sP8Ev26yH
— Krishnamurthy (@krishna0302) June 3, 2022
Comments