സുരേഷ്‌ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. അണിയറ പ്രവർത്തകരാണ് വിവരം പുറത്ത് വിട്ടത് . ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിവരം സുരേഷ് ഗോപി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പങ്കിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പാപ്പൻ തീയറ്ററുകളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വൈകാതെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചത്.ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ‘പാപ്പൻ’ ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്.
ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ , ഡേവിഡ് കാച്ചപ്പിള്ളി ,റാഫി മതിര എന്നിവർ ചേർന്നാണ്.ആർ ജെ ഷാൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
Comments