ബെംഗളൂരു: 15,000 കോടി രൂപയുടെ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജൂൺ 20നാണ് ചടങ്ങ് നടക്കുക.
ഗോവിന്ദരാജ് നഗർ നിയോജക മണ്ഡലത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു മെഗാ സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവിന്റെ വികസനത്തിനായി നിയമസഭാംഗങ്ങളുടെ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ബെംഗളൂരു ഇവിടെ നിർമ്മിക്കപ്പെടും. ‘പുതിയ ഇന്ത്യയ്ക്കായി നവ-കർണാടക രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി നഗരോത്ഥാനൻ യോജന പ്രകാരം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി 6,000 കോടി രൂപയും ഓടകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് 1,500 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു.
Comments