സ്‌കൂളിൽ മന്ത്രിക്ക് കഴിക്കാൻ നൽകിയ ഉച്ചഭക്ഷണത്തിലും തലമുടി; പരിശോധനയിൽ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂളിൽ മന്ത്രിക്ക് കഴിക്കാൻ നൽകിയ ഉച്ചഭക്ഷണത്തിലും തലമുടി; പരിശോധനയിൽ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനെത്തിയ മന്ത്രിക്കും പണി കിട്ടി. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിലിന് നൽകിയ ഭക്ഷണത്തിൽ നിന്ന് തലമുടി കണ്െടത്തിയതോടെ പരിശോധനയ്‌ക്ക് എത്തിയ മന്ത്രിക്ക് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുന്ന സ്ഥിതിയായി.

സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് തുടർക്കഥയായതോടെയാണ് മന്ത്രിമാരും എംഎൽഎമാരും സ്‌കൂളുകളിൽ പരിശോധനയ്‌ക്ക് എത്തിയത്. ഉച്ചയോടെ സ്‌കൂളിൽ എത്തിയ മന്ത്രിയെ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ സ്വീകരിച്ചു. തുടർന്ന് സാധനങ്ങൾ വെച്ചിരുന്ന സ്‌റ്റോർ റൂമും മന്ത്രി സന്ദർശിച്ചു.

അരിയുടെ ഗുണമേൻമയും സ്‌കൂളുകളിലേക്ക് സർക്കാർ നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരവുമെല്ലാം മന്ത്രി മാദ്ധ്യമപ്രവർത്തകരോട് വിശദീകരിച്ചു. ഇത്തവണ സ്‌കൂളുകളിലേക്ക് ജൂൺ രണ്ടിനാണ് സർക്കാർ അരി നൽകിയതെന്നും അതുവരെയുളള എല്ലാ സ്‌റ്റോക്കും തീർക്കാൻ പറഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾ ഭക്ഷണം കഴിച്ചിരുന്ന സ്ഥലത്തേക്ക് മന്ത്രി എത്തിയത്.

കുട്ടികളോട് വിശേഷങ്ങൾ ചോദിച്ച ശേഷമായിരുന്നു മന്ത്രി ഭക്ഷണം കഴിക്കാൻ ഇരുന്നത്. ഇതിനിടെയാണ് മന്ത്രിക്ക് കൊടുത്ത ചോറിൽ നിന്ന് മുടി കിട്ടിയത്. മുടി മന്ത്രി തന്നെ വലിച്ചെടുത്ത് ഒപ്പമുണ്ടായിരുന്നവരെ കാണിക്കുകയും ചെയ്തു. തുടർന്ന് മന്ത്രിക്ക് ഭക്ഷണം മാറ്റി നൽകുകയും ചെയ്തു.

Tags: MINISTERkerala schoolsGR Anil
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies