ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല' ഭാവന'യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും തിരക്കഥയുടെ ഭാഗമാണെന്നും ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ്സുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറയുന്നു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസും യുവമോർച്ചയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് പ്രതിരോധിക്കാൻ കൂടിയാണ് ഡിവൈഎഫ്‌ഐയുടെ പ്രസ്താവന. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പ്രസ്താവന പുറത്തിറക്കിയത്. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാർത്താസമ്മേളനം പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറയുന്നു.

യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലോ സ്വർണ്ണം ആർക്കു വേണ്ടി കടത്തി എന്നതിന് ഉത്തരം പറയുന്നതിനോ കാൽ ഡസൻ കേന്ദ്ര ഏജൻസികൾ പരാജയപ്പെട്ടു. ആട് കിടന്നിടത്ത് പിന്നെ പൂട പോലുമില്ലാതെ അന്ന് ആവിയായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണവുമായി സ്വപ്ന സുരേഷ് വരുന്നത് ബിജെപിയുമായി അവർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്.

ഒരിക്കൽ പൊളിഞ്ഞ അതേ തിരക്കഥയിൽ വീണ്ടും പടമിറക്കി മുഖ്യമന്ത്രിയേയും സർക്കാരിനേയും നിഴലിൽ നിർത്താമെന്നും ജനപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിർലോഭമായ ഗ്രൗണ്ട് സപ്പോർട്ടോടെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവൻ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാൻ കഴിഞ്ഞില്ല. സ്വർണ്ണ കടത്ത് കേസിൽ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചത് കേരള സർക്കാരാണെന്ന ന്യായവും പ്രസ്താവനയിൽ ഉണ്ട്.

Tags: dyfiPinarayi Vijayanഡിവൈഎഫ്‌ഐമുഖ്യമന്ത്രിസ്വപ്‌ന സുരേഷ്
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies