തിരുവനന്തപുരം: സ്വപ്നയ്ക്കെതിരായി കെ.ടി ജലീൽ നൽകിയ പരാതിയിൽ പോലീസിന് ആശയക്കുഴപ്പം. എന്തുകുറ്റത്തിനാണ് കേസെടുക്കേണ്ടതെന്നും ഏത് വകുപ്പ് ചുമത്തണമെന്നുമറിയാതെ കന്റോൺമെന്റ് പോലീസ് കുഴഞ്ഞു.
സാധാരണ ഗതിയിൽ അപകീർത്തി പരാമർശത്തിന്റെ നിയമനടപടികൾ കോടതിയിലാണ്. കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ജലീലിന്റെ പരാതിയിലില്ല. അതിനാൽ ഇക്കാര്യങ്ങൾ മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കേസെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്നും പോലീസ് അറിയിച്ചു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായി സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെ.ടി ജലീൽ പരാതി നൽകിയത്. നുണപ്രചാരണം നടത്തി സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇതിന് മുമ്പും സ്വപ്ന ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ സർക്കാരിനെതിരെയുള്ള കള്ളക്കടത്ത് ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കെ.ടി ജലീൽ പറഞ്ഞു.
Comments