ഇടുക്കി: സുപ്രീംകോടതിയുടെ ബഫർസോൺ വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജൂൺ 10 നാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ വൈകട്ട് നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ വ്യക്തമാക്കി.
ഇതേ അവശ്യം മുൻനിർത്തി ജൂൺ 16 നാണ് യുഡിഎഫ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി.ഇത്തരം ഇഎസ്സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവ്വേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചിരുന്നു.
Comments