ഹൈദരാബാദ് : ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ മുതിർന്നവരെ പോലെ വിചാരണ ചെയ്യണമെന്ന് പോലീസ്.പ്രതികളെ കുട്ടികളായി കണ്ട് ശിക്ഷയിൽ ഇളവ് ലഭിക്കാതിരിക്കാനാണ് പോലീസിന്റെ നീക്കം.കേസിലെ പ്രതികൾ രാാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരും വിവിധ തലങ്ങളിൽ സ്വാധീനമുളളവരുമാണ്.
16-18 വയസ് പ്രയമുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ 2015 ലെ ജുവനൈൽ ജസ്റ്റിസ് നിയമ ഭേദഗതി പ്രകാരം ശിക്ഷ ലഭ്യമാക്കാം. ഇത് പ്രകാരം ഏറ്റവും കുറഞ്ഞത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമായി ഇത് കണക്കാക്കും.പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ ശ്രമം എന്ന് പോലീസ് കമ്മീഷണർ സിവി ആനന്ദ് വ്യക്തമാക്കി. അതേസമയം കുറ്റകൃത്യത്തിന് വഴിവെച്ച സാഹചര്യം , പ്രതികളുടെ മാനസിക -ശാരീരിക ആരോഗ്യം തുടങ്ങിയവ പരിശോധിച്ചാണ് കോടതി പ്രതികളെ മുതിർന്നവരായി കണക്കാക്കാമോ എന്ന് തീരുമാനിക്കുക.
കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവം.പ്രതികളെ പെൺകുട്ടി പരിചയപ്പെടുന്നത് പബ്ബിൽ വച്ചാണ്.പബ്ബിൽ വച്ച് സൗഹൃദത്തിലായ പ്രതികളിൽ ഒരാളും അവന്റെ സുഹൃത്തുക്കൾക്കുമൊപ്പം യുവതി പബ്ബിന് പുറത്തിറങ്ങി.പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തു.തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയ സംഘം ഇവിടെ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. ആദ്യം പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.തുടർന്ന് ഐപിസി 376 സെക്ഷനും ചുമത്തുകയായിരുന്നു.
Comments