സിദ്ധു മൂസേവാലയുടെ കൊലപാതകം: ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധു മൂസേവാലയുടെ കൊലപാതകം: ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 11:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ.

സതീന്ദർ സിംഗ് എന്ന ഗോൾഡി ബ്രാർ കഴിഞ്ഞ ദിവസം ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. റെഡ്‌കോർണർ നോട്ടീസ് പുറത്തിറക്കിയശേഷം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് സിബിഐ വ്യക്തമാക്കി.

2017 ലാണ് ഗോൾഡി ബ്രാർ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് കടന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ് ഗോൾഡി ബ്രാർ. കാനഡയിലാണ് ഇയാളുടെ പ്രവർത്തന കേന്ദ്രം. 29 കാരനായ ഇയാൾക്കെതിരെ കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് പഞ്ചാബിൽ മാത്രമുള്ളത്. നാലുകേസുകളിൽ ഗോൾഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു.എ-പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോൾഡി ബ്രാർ. വിവിധ കാലയളവുകളിൽ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്.

ലോറൻസ് ബിഷ്ണോയി അടക്കം 12-ഓളം കൂട്ടാളികളൊടൊപ്പം ചേർന്നാണ് ഗോൾഡിയുടെ പ്രവർത്തനം. 2018-ൽ സൽമാൻ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്റയും ഇയാളുടെ കൂട്ടാളിയാണ്.അതേസമയം ഗായകൻ കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപ് ഗോൾഡി ബ്രാറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.

കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെ പിടികൂടുന്നതിനായിട്ടാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. കുറ്റം നടന്ന രാജ്യത്തിന് പ്രതിയെ കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് അറസ്റ്റ് നടക്കുക.ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയാണ് സാധാരണ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാറുള്ളത്.അംഗരാജ്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ ജനറൽ സെക്രട്ടേറിയറ്റ് ആണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

 

Tags: interpolRed Corner
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies