ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയിൽ. കൊറോണ ബാധിതയെ തുടർന്നാണ് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പൂർണ ആരോഗ്യവതിയാണെന്നും സുർജേവാല പറഞ്ഞു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. ജൂൺ 8 ന് ഹാജരാകണമെന്ന് അറിയിച്ചെങ്കിലും കൊറോണയെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് ജൂൺ 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments