ദുബായ്: കുവൈറ്റിൽ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പത്തനംതിട്ട സ്വദേശിനി ഗീതാ ജയകുമാറാണു ഇന്നലെ രാവിലെ അദാൻ ആശുപത്രിയിൽ മരണമടഞ്ഞത്.
എൻ.എസ്.എസ്.കുവൈറ്റിന്റെ മംഗഫ് ഏരിയ വനിതാസമാജം സജീവ അംഗമായിരുന്ന ഗീതാ ജയകുമാർ. നാട്ടിൽ സ്ഥിര താമസമാക്കിയ ഇവർ രണ്ടാഴ്ച മുമ്പ് കുവൈറ്റിൽ സന്ദർശ്ശനത്തിനു എത്തിയതായിരുന്നു. കുവൈറ്റ് മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസിലെ അധ്യാപികയുമായിരുന്നു.
ഭർത്താവ് ജയകുമാർ കുവൈത്തിൽ വ്യവസായിയാണ്. അർജ്ജുൻ, ഡോ. അഞ്ജലി എന്നിവരാണ് മക്കൾ.
Comments