പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിൻറെ പണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

ലോകത്തെവിടെയെങ്കിലും ഇരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയാൽ എന്താണ് സംഭവിക്കുക.. ഇന്ത്യയിലല്ലോയെന്ന് കരുതി രക്ഷപ്പെടാമെന്ന് കരുതരുത്.. ഇന്ത്യയെ വെല്ലുവിളിച്ച് കുവൈറ്റിൽ രാജ്യവിരുദ്ധ പ്രഖ്യാപനം നടത്തിയവർക്കാണ് ഇപ്പോൾ പണികിട്ടിയിരിക്കുന്നത്. പൊതുസ്ഥലത്ത് ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് കുവൈറ്റ് സർക്കാരിന്റെ ഉത്തരവ്..

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ ഒരു വിഭാഗമാളുകൾ ഇന്ത്യയിൽ കലാപാഹ്വാനം നടത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ചായിരുന്നു കുവൈറ്റിലും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രവാസികളുടെ പ്രതിഷേധത്തെ അത്ര നിസാരവൽക്കരിച്ച് കാണാൻ കുവൈറ്റ് ഭരണകൂടം ഒരുക്കമല്ലെന്നാണ് റിപ്പോർട്ട്. പ്രവാചക പരാമർശത്തിനെതിരെ പ്രതിഷേധിക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ നാടുകടത്താനാണ് കുവൈറ്റ് സർക്കാരിന്റെ നീക്കം..

കഴിഞ്ഞ വെള്ളിയാഴ്ച ജുമ പ്രാർത്ഥനകൾക്ക് ശേഷം കുവൈറ്റിലെ ഫഹഹീൽ മേഖലയിലായിരുന്നു പ്രവാസികൾ പ്രകടനം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് സർക്കാർ ഉടൻ തന്നെ നിർദ്ദേശവും നൽകിയിരുന്നു. കുവൈറ്റിലെ നിയമമനുസരിച്ച് പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ അനുമതിയില്ല. തൊഴിൽ നിയമങ്ങളിൽ കടുത്ത നിഷ്‌കർഷത പുലർത്തുന്ന രാജ്യം കൂടിയാണ് കുവൈറ്റ്.

നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവാസികൾക്കെതിരെ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് കുവൈറ്റ് സർക്കാരിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുടെ കാര്യത്തിലും കുവൈത്ത് സർക്കാർ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകില്ലെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവരെ നാടുകടത്തുമെന്നാണ് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സൂചന നൽകുന്നത്. കുവൈറ്റിലെ സ്വദേശികൾ സംഘടിപ്പിക്കുന്ന സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെയും ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ ചാനൽ ചർച്ചയ്‌ക്കിടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്‌ട്ര തലത്തിലും കലാപം സംഘടിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇത്തരത്തിൽ മതമൗലിക വാദികൾ കലാപാഹ്വാനം നടത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതത് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. യുപിയിൽ കലാപം നടത്തിയവർക്കെതിരെ കർശന നടപടികളുമായാണ് യോഗി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിന്‌റെ ഭാഗമായി കാൺപൂരിലും പ്രയാഗ്‌രാജിലും കലാപത്തിന് ആഹ്വാനം ചെയ്ത സൂത്രധാരന്മാരുടെ വസതികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി കഴിഞ്ഞു. ഇതിനെതിരെ ഇരവാദം ഉയർത്തി പ്രതിഷേധിക്കുന്ന ഇടതുലിബറലുകളും ഇസ്ലാമിസ്റ്റുകളും കുവൈറ്റ് സർക്കാരിന്റെ നടപടിയിൽ മൗനം പാലിക്കുകയാണ്.

Tags: kuwait
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies