പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിൻറെ പണി
Thursday, July 7 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Video

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ കുവൈറ്റിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്ക് എട്ടിന്റെ പണി

by Janam Web Desk
Jun 14, 2022, 05:31 pm IST
A A

ലോകത്തെവിടെയെങ്കിലും ഇരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയാൽ എന്താണ് സംഭവിക്കുക.. ഇന്ത്യയിലല്ലോയെന്ന് കരുതി രക്ഷപ്പെടാമെന്ന് കരുതരുത്.. ഇന്ത്യയെ വെല്ലുവിളിച്ച് കുവൈറ്റിൽ രാജ്യവിരുദ്ധ പ്രഖ്യാപനം നടത്തിയവർക്കാണ് ഇപ്പോൾ പണികിട്ടിയിരിക്കുന്നത്. പൊതുസ്ഥലത്ത് ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് കുവൈറ്റ് സർക്കാരിന്റെ ഉത്തരവ്..

പ്രവാചക വിരുദ്ധ പരാമർശമെന്ന പേരിൽ ഒരു വിഭാഗമാളുകൾ ഇന്ത്യയിൽ കലാപാഹ്വാനം നടത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ചായിരുന്നു കുവൈറ്റിലും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രവാസികളുടെ പ്രതിഷേധത്തെ അത്ര നിസാരവൽക്കരിച്ച് കാണാൻ കുവൈറ്റ് ഭരണകൂടം ഒരുക്കമല്ലെന്നാണ് റിപ്പോർട്ട്. പ്രവാചക പരാമർശത്തിനെതിരെ പ്രതിഷേധിക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ നാടുകടത്താനാണ് കുവൈറ്റ് സർക്കാരിന്റെ നീക്കം..

കഴിഞ്ഞ വെള്ളിയാഴ്ച ജുമ പ്രാർത്ഥനകൾക്ക് ശേഷം കുവൈറ്റിലെ ഫഹഹീൽ മേഖലയിലായിരുന്നു പ്രവാസികൾ പ്രകടനം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് സർക്കാർ ഉടൻ തന്നെ നിർദ്ദേശവും നൽകിയിരുന്നു. കുവൈറ്റിലെ നിയമമനുസരിച്ച് പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ അനുമതിയില്ല. തൊഴിൽ നിയമങ്ങളിൽ കടുത്ത നിഷ്‌കർഷത പുലർത്തുന്ന രാജ്യം കൂടിയാണ് കുവൈറ്റ്.

നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവാസികൾക്കെതിരെ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് കുവൈറ്റ് സർക്കാരിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുടെ കാര്യത്തിലും കുവൈത്ത് സർക്കാർ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകില്ലെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവരെ നാടുകടത്തുമെന്നാണ് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സൂചന നൽകുന്നത്. കുവൈറ്റിലെ സ്വദേശികൾ സംഘടിപ്പിക്കുന്ന സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെയും ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ ചാനൽ ചർച്ചയ്‌ക്കിടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്‌ട്ര തലത്തിലും കലാപം സംഘടിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇത്തരത്തിൽ മതമൗലിക വാദികൾ കലാപാഹ്വാനം നടത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതത് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. യുപിയിൽ കലാപം നടത്തിയവർക്കെതിരെ കർശന നടപടികളുമായാണ് യോഗി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിന്‌റെ ഭാഗമായി കാൺപൂരിലും പ്രയാഗ്‌രാജിലും കലാപത്തിന് ആഹ്വാനം ചെയ്ത സൂത്രധാരന്മാരുടെ വസതികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി കഴിഞ്ഞു. ഇതിനെതിരെ ഇരവാദം ഉയർത്തി പ്രതിഷേധിക്കുന്ന ഇടതുലിബറലുകളും ഇസ്ലാമിസ്റ്റുകളും കുവൈറ്റ് സർക്കാരിന്റെ നടപടിയിൽ മൗനം പാലിക്കുകയാണ്.

Tags: kuwait
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സെന്‍സറുകള്‍ സ്ഥാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Next Post

ആര്‍എസ്പി മാർച്ചിൽ സംഘർഷം; എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്; ഉത്തരകൊറിയ അല്ലെന്നും തിരിച്ചടിക്കുമെന്നും ഷിബു ബേബി ജോൺ

More News from this section

തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ യുവാവിന്റെ അവിശ്വസനീയ ജീവിതം – The Man With Half A Brain

തലച്ചോറിന്റെ പകുതിയും മുറിച്ചുകളഞ്ഞ യുവാവിന്റെ അവിശ്വസനീയ ജീവിതം – The Man With Half A Brain

24-കാരനായ ഖുറാനും 17 പേരക്കുട്ടികളുള്ള 61-കാരിയും; വിമർശനങ്ങളെ അതിജീവിച്ച ദമ്പതികൾ; വീഡിയോ – married couple with 37 year age gap

24-കാരനായ ഖുറാനും 17 പേരക്കുട്ടികളുള്ള 61-കാരിയും; വിമർശനങ്ങളെ അതിജീവിച്ച ദമ്പതികൾ; വീഡിയോ – married couple with 37 year age gap

120 വർഷമായി തടവുപുള്ളി;  നിരപരാധിയായ ഒരു മരത്തിന്റെ കഥ

120 വർഷമായി തടവുപുള്ളി; നിരപരാധിയായ ഒരു മരത്തിന്റെ കഥ

പപ്പടത്തിനും തേയിലയ്‌ക്കുമിടയിൽ ഒളിപ്പിച്ച് ഡോളർ കടത്ത്; കൈയ്യോടെ പിടികൂടി കസ്റ്റംസ്; വീഡിയോ- Dollar smuggling

പപ്പടത്തിനും തേയിലയ്‌ക്കുമിടയിൽ ഒളിപ്പിച്ച് ഡോളർ കടത്ത്; കൈയ്യോടെ പിടികൂടി കസ്റ്റംസ്; വീഡിയോ- Dollar smuggling

താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും – Python

താലൂക്ക് ഓഫീസിന് മുന്നിലെ മരത്തിൽ ചുരുണ്ടുകൂടി മലമ്പാമ്പ്; താഴെയിറക്കാൻ പണിപെട്ട് പോലീസും ഫയർഫോഴ്‌സും – Python

ഏറ്റവും വലിയ താടി എന്ന റെക്കോർഡ്, മരണത്തിന് കാരണമായതും ആ താടി തന്നെ; അറിയാം ഹാൻസ് എന്ന താടിക്കാരനെക്കുറിച്ച്- വീഡിയോ- Hans Nilson Langseth

ഏറ്റവും വലിയ താടി എന്ന റെക്കോർഡ്, മരണത്തിന് കാരണമായതും ആ താടി തന്നെ; അറിയാം ഹാൻസ് എന്ന താടിക്കാരനെക്കുറിച്ച്- വീഡിയോ- Hans Nilson Langseth

Load More

Latest News

കലങ്ങിയില്ലാ….! ചൈനീസ് ഐസ്‌ക്രീം ഒരു മണിക്കൂറോളം ചൂടത്ത് വെച്ചിട്ടും അലിയുന്നില്ലെന്ന് പരാതി; ആരോപണം മുൻനിര ഐസ്‌ക്രീം ബ്രാൻഡിനെതിരെ

കലങ്ങിയില്ലാ….! ചൈനീസ് ഐസ്‌ക്രീം ഒരു മണിക്കൂറോളം ചൂടത്ത് വെച്ചിട്ടും അലിയുന്നില്ലെന്ന് പരാതി; ആരോപണം മുൻനിര ഐസ്‌ക്രീം ബ്രാൻഡിനെതിരെ

പീഡന പരാതി നൽകി പണം തട്ടി; വ്യാജ അതിജീവിതയും അഭിഭാഷകരും അറസ്റ്റിൽ- Fake rape case; Complainant arrested

പീഡന പരാതി നൽകി പണം തട്ടി; വ്യാജ അതിജീവിതയും അഭിഭാഷകരും അറസ്റ്റിൽ- Fake rape case; Complainant arrested

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

ശമ്പളം ചെലവിന് തികയുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെയ്‌ക്കാനൊരുങ്ങുന്നതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ

യുകെ പ്രധാനമന്ത്രി രാജിയിലേക്ക്; ബോറിസ് ജോൺസൺ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; നീക്കം 50ഓളം മന്ത്രിമാരുടെ കൂട്ടരാജിയെ തുടർന്ന് – British PM to step down

പച്ച ആകാശം പച്ച റോഡ് എല്ലാം പച്ച; വിചിത്രസംഭവത്തിൽ അമ്പരന്ന് ആളുകൾ; അപൂർവ്വ പ്രതിഭാസത്തിന്റെ കാരണമിതാ

പച്ച ആകാശം പച്ച റോഡ് എല്ലാം പച്ച; വിചിത്രസംഭവത്തിൽ അമ്പരന്ന് ആളുകൾ; അപൂർവ്വ പ്രതിഭാസത്തിന്റെ കാരണമിതാ

മ്യാൻമറിൽ വെടിവെപ്പ്: രണ്ടു ഇന്ത്യൻ പൗരന്മാർ  കൊല്ലപ്പെട്ടു- Indians killed in Mynamar

മ്യാൻമറിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം രൂക്ഷം

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist