മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പ്; കുവൈത്തിലേക്ക് 192 ടൺ ചാണകം കയറ്റുമതി ചെയ്യാൻ ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പ്; കുവൈത്തിലേക്ക് 192 ടൺ ചാണകം കയറ്റുമതി ചെയ്യാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായി ഇന്ത്യ 192 ടൺ പശുവിൻ ചാണകം കയറ്റി അയയ്‌ക്കുന്നു. ജൈവകൃഷിയിൽ വർദ്ധിച്ചു വരുന്ന ആവശ്യത്തെ നേരിടാൻ ഗൾഫ് രാജ്യമായ കുവൈത്ത് ആണ് ഇന്ത്യയിൽ നിന്ന് ചാണകം ഇറക്കുമതി ചെയ്യുന്നത്. ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ അതുൽ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കാം നാടൻ പശുക്കളുടെ ചാണകം മാത്രമായി ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് കയറ്റി അയയ്‌ക്കപ്പെടുന്നതെന്ന് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ  പ്രശാന്ത് ചതുർവേദി അഭിപ്രായപ്പെട്ടു. സൺറൈസ് ഓർഗാനിക് പാർക്കിലെ ഗോശാലയിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ പാക്കേജിംഗ് പൂർത്തിയായിക്കഴിഞ്ഞതായാണ് വിവരം. ആദ്യ ലോഡ് ജൂണ്‍ 15 ന്  കനക്പുര റയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കപ്പൽ മാർഗ്ഗം കുവൈത്തിൽ എത്തിക്കാനാണ് പദ്ധതി. നിലവിൽ മൃഗജന്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇന്ത്യൻ കാർഷിക മേഖലയ്‌ക്ക് വലിയ കരുത്തു പകരുന്ന വിഭാഗമാണ്. മാംസം, തുകൽ, പാൽ, തേൻ, പൗൾട്രി ഉൽപ്പന്നങ്ങൾ എന്നിവയാണ് നിലവിൽ പ്രധാനമായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കൊണ്ടിരിയ്‌ക്കുന്നത്.

മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നും 2020-21ൽ 27,155.56 കോടി രൂപയുടെ വിദേശനാണ്യമാണ് രാജ്യം നേടിയത്. ജൈവവളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യത്തെ തുടർന്ന് ഇപ്പോൾ പശുവിൻ ചാണകവും ഈ പട്ടികയിൽ കയറിക്കൂടിയിരിക്കുകയാണ്. കുവൈത്തിലെ കാർഷിക ശാസ്ത്രജ്ഞർ ചാണകപ്പൊടി വളമായി ഉപയോഗിച്ചു കൊണ്ട് ഈന്തപ്പനകളിൽ നടത്തിയ ഗവേഷണം ആശാവഹമായ ഫലമാണ് നൽകിയത്. പഴങ്ങളുടെ വലിപ്പത്തിലും ഉത്പാദനത്തിലും വർദ്ധനവ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് കമ്പനിയായ  ലാമോർ ഇന്ത്യയിൽ നിന്ന് നാടൻ പശുക്കളുടെ ചാണകം ഇറക്കുമതി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

“ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ നിന്ന് ദിവസേന 30 ലക്ഷം ടൺ ചാണകം ഉത്പ്പാദിപ്പിയ്‌ക്കപ്പെടുന്നു. ഇതിന്‍റെ മുപ്പത് ശതമാനത്തോളം ഇന്ധനാവശ്യത്തിനുള്ള ചാണക വറളികളാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത് . ബ്രിട്ടണിൽ ചാണകത്തിൽ നിന്ന് പ്രതിവർഷം 1.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ ചൈന 15 ദശലക്ഷം വീടുകളിൽ ഗാർഹികാവശ്യങ്ങൾക്ക് ഗോബർ ഗ്യാസ് ഉപയോഗപ്പെടുത്തുന്നു”. ഡോ ഗുപ്ത പറഞ്ഞു.

പശുവിൻ ചാണകം ഒരു ജൈവ വളമെന്ന നിലയ്‌ക്ക് വളരെ മൂല്യമുള്ളതാണ്. അത് സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. വിദേശികൾ അതിന്‍റെ മൂല്യം മനസ്സിലാക്കിക്കഴിഞ്ഞു. അതിന്‍റെ ഫലമായി പല രാജ്യങ്ങളും  ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന ജൈവവളങ്ങൾ വലിയ തോതിൽ ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച് പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ജൈവവളങ്ങൾ വലിയ തോതിൽ വിദേശ രാജ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആവശ്യത്തിനനുസരിച്ച് പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ഈ രാജ്യങ്ങൾ ജൈവവളങ്ങൾ ഇറക്കുമതി  ചെയ്യാൻ തുടങ്ങിയിരിയ്‌ക്കുന്നു.

നിലവിൽ അമേരിക്ക, നേപ്പാൾ, ഫിലിപ്പൈൻസ്, കെനിയ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ജൈവവളങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

Tags: kuwaitexportcow dung
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies