ചണ്ഡീഗഡ് :ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ലോറൻസ് ബിഷ്ണോയിയെ പഞ്ചാബ് കോടതി റിമാന്റ് ചെയ്തു.കനത്ത സുരക്ഷയിലാണ് ലോറൻസിനെ മാൻസിയിൽ നിന്ന് മൊഹാലിയിൽ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയത്.നിരവധി വാഹനങ്ങളിലായി നൂറോളം പോലീസുകാർ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഇയാളെ കൊണ്ട് പോകുന്നത്.
മൊഹാലിയിൽ സിദ്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാവും ഇയാളെ ചോദ്യം ചെയ്യുന്നത്. പഞ്ചാബ് പോലീസും ഗുണ്ടാ വിരുദ്ധ ടാസ്ക് ഫോഴ്സും മറ്റ് ഏജൻസികളും രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്യലിൽ പങ്കുചേരും.ബുധനാഴ്ച പുലർച്ചെയാണ് പഞ്ചാബ് പോലീസ് ലോറൻസ് ബിഷ്ണോയിയെ മാനസ കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കഴിഞ്ഞ മാസം സിദ്ധുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കവെയാണ് അജ്ഞാതസംഘം ഇവർക്ക് നേരെ വെടിയുതിർത്തത്.സിദ്ധു ഉൾപ്പെടെ മൂന്ന് പേർക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദുവിനെ രക്ഷിക്കാനായില്ല.
കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.അതേസമയം കഴിഞ്ഞ ദിവസം സിദ്ദു മൂസെവാലയുടെ കൊലയാളികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂനെയിൽ നിന്നാണ് പ്രതി സന്തോഷ് ജാദവ് പിടിയിലായത് .
Comments