കുലശേഖരം : നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്.കുട്ടിയുടെ അമ്മ സുജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ചയായിരുന്നു സംഭവം.മദ്യപിച്ചെത്തി അച്ഛൻ ബഹളം വച്ചതോടെ സുഷ്വികയും മൂത്ത സഹോദരങ്ങളും വീടിന് പുറത്തേക്ക് ഓടി തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കടിച്ചത്. ഒമ്പത് വയസ്സുകാരി ചേച്ചിയും പന്ത്രണ്ട് വയസ്സുകാരനായ ചേട്ടനുമാണ് സുഷ്വികയ്ക്കുള്ളത്.
ഇവരുടെ അച്ഛനായ സുരേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments