ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ നിന്നും രക്തം വന്നിരുന്നു. കൊറോണ രോഗമുക്തി നേടിയെങ്കിലും തുടർ പരിശോധനകളുടെ ഭാഗമായിട്ടാണ് സോണിയ ഗാന്ധി വീണ്ടും ആശുപത്രിയിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രി ജയറാം രമേശാണ് സോണിയയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്.
ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികിത്സ നടത്തുന്നത്. ഈ മാസം രണ്ടാം തിയതിയാണ് സോണിയക്ക് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലെത്തിയ രാഹുൽ ഗാന്ധി സോണിയയ്ക്കൊപ്പം തുടരുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
Comments