ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രക്ഷോഭകർ. ട്രെയിനുകളും പോലീസ് സ്‌റ്റേഷനുകളും അഗ്നിക്കിരയാക്കി രാജ്യത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ നിന്നും തന്റെ കുഞ്ഞിനെയും ഭാര്യയെും രക്ഷപ്പെടുത്തി ഓടുന്ന പ്രദേശവാസിയുടെ ദൃശ്യങ്ങളും പ്രതിഷേധത്തിനിടെ വഴിയിൽ കുടുങ്ങിപ്പോയ സ്‌കൂൾബസിൽ നിന്ന് കരയുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.
ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് പ്രക്ഷോഭകരുടെ കല്ലേറിൽ നിന്നും ഒഴിഞ്ഞുമാറി മകനെ കൈകളിലേന്തി ഓടുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കുഞ്ഞിന് പരിക്കേൽക്കാതിരിക്കാൻ പരമാവധി നെഞ്ചോട് ചേർത്ത് അടക്കിപിടിച്ച് ഓടുന്ന് പിതാവാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ട് നഗരത്തെ കലാപഭൂമിയാക്കുന്ന ഭീതികരമായ കാഴ്ചയാണിതെന്ന് വിമർശനമുയർന്നു. കുഞ്ഞുമായി ഓടുന്ന പിതാവ് ഒടുവിൽ പോലീസിന് സമീപം എത്തുന്നതോടെയാണ് പ്രതിഷേധക്കാരുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുന്നത്.
A man runs for cover with his child during stone pelting on the national highway in Mathura , UP by #AgneepathScheme protestors … pic.twitter.com/nvpxPb0jI5
— Alok Pandey (@alok_pandey) June 17, 2022
ബിഹാറിലെ ദർഭാംഗ ഏരിയയിൽ പ്രക്ഷോഭകരുടെ ആക്രമണം മൂലം ഗതാഗതക്കുരുക്കിൽ പെട്ടുപോയ സ്‌കൂൾ ബസിലെ കൊച്ചുകുട്ടികൾ പേടിച്ചുകരയുന്നതാണ് രണ്ടാമത്തെ കാഴ്ച. ആക്രമണങ്ങൾക്ക് നടുവിൽ നിന്ന് പകച്ചുപോയ കുട്ടികൾ വീട്ടിലെത്താൻ കഴിയുമോയെന്ന് ഭയപ്പെട്ട് കരയുന്നതായിരുന്നു ദൃശ്യങ്ങളിൽ. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്‌കൂൾ ബസിനെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റുകയാണുണ്ടായത്.
#WATCH | Bihar: A school bus, with children on board, got stuck in the road blockade by agitators in Darbhanga. The bus later managed to get out of the blockade with Police intervention.
The agitators were protesting against the #AgnipathRecruitmentScheme pic.twitter.com/E8lFLk9leD
— ANI (@ANI) June 17, 2022
ബിഹാർ, യുപി, തെലങ്കാന, ഒഡിഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് അഗ്നിപഥ് പദ്ധതിയുടെ പേരിൽ പ്രതിഷേധക്കാർ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പദ്ധതിയെക്കുറിച്ച് തിരിച്ചറിയാതെയും അതിന്റെ ഗുണഫലങ്ങൾ മനസിലാക്കാതെയും നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആർഎസ്എസ് ഉൾപ്പെടയുള്ള സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.
Comments