പെപ്‌സി പ്രേമം ജീവിതം കീഴടക്കി; 20 വർഷം ദിവസേന കുടിച്ചത് പത്ത് ലിറ്റർ പെപ്‌സി; പ്രതിവർഷ ചിലവ് 6.5 ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പെപ്‌സി പ്രേമം ജീവിതം കീഴടക്കി; 20 വർഷം ദിവസേന കുടിച്ചത് പത്ത് ലിറ്റർ പെപ്‌സി; പ്രതിവർഷ ചിലവ് 6.5 ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 07:43 pm IST
Facebook
Twitter
WhatsAppTelegram

പെപ്‌സി കുടിക്കാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. പക്ഷേ ദിവസവും പെപ്‌സി കുടിക്കുന്നവരുണ്ടോ.. തീർച്ചയായും ഉണ്ടാകുമല്ലേ.. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിൽ. എന്നാൽ 20 വർഷമായി പെപ്‌സി കുടിക്കാതെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യനുണ്ട് ഈ ലോകത്ത്. ദിവസവും 30 കാൻ പെപ്‌സി കുടിച്ചുതീർക്കുന്ന ഇതിനായി പ്രതിവർഷം ആറര ലക്ഷം രൂപ ചിലവഴിക്കുന്ന ഒരു പെപ്‌സി ആരാധകൻ.

41-കാരനായ ആൻഡി ക്യൂറിയാണ് കഴിഞ്ഞ 20 വർഷമായി ദിനംപ്രതി പെപ്‌സി കുടിക്കുന്നത്. അതും 30 കാൻ പെപ്‌സി പ്രതിദിനം. നോർത്ത് വെയിൽസിലെ ബാങ്കോർ സ്വദേശിയാണ് ഇദ്ദേഹം. ഇക്കാലമത്രയും 2,19,000-ത്തോളം കാൻ പെപ്‌സികൾ അദ്ദേഹം കുടിച്ച് തീർത്തിട്ടുണ്ടാകുമെന്നാണ് കണക്ക്. തന്റെ 20-ാം വയസിൽ തുടങ്ങിയ ഈ പെപ്‌സി പ്രേമം ആൻഡിയെ പൂർണമായും കീഴടക്കുകയായിരുന്നു.

തണുത്ത പെപ്‌സിയുടെ രുചി തനിക്ക് ഏറെ ഇഷ്ടമാണ്. ആ സ്വാദിനെ മറികടക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. എപ്പോഴും രാത്രി ജോലി ചെയ്യുന്നയാളാണ് താൻ. അതിനാൽ ജോലിസമയത്ത് ഉറങ്ങാതിരിക്കാൻ ഈ പെപ്‌സി കുടിച്ചുകൊണ്ടിരിക്കും. പെപ്‌സിക്കായി താൻ പ്രതിവർഷം ഉപയോഗിക്കുന്ന പൈസയുണ്ടെങ്കിൽ എല്ലാ വർഷവും തനിക്ക് ഓരോ പുതിയ കാർ വാങ്ങാമായിരുന്നു. പക്ഷേ തനിക്ക് വേണ്ടിയിരുന്നത് പെപ്‌സിയായിരുന്നു. എഴുന്നേറ്റാൽ ഉടൻ കുടിക്കുന്നതും, പുറത്തിറങ്ങുമ്പോൾ കയ്യിൽ കരുതുന്നതും, പാർട്ടികൾക്ക് പോയാൽ കുടിക്കുന്നതും എല്ലാം പെപ്‌സിയായിരുന്നുവെന്നും ആൻഡി പറഞ്ഞു.

ദിവസവും പത്ത് ലിറ്റർ പെപ്‌സിയാണ് ഇത്തരത്തിൽ ആൻഡി അകത്താക്കുന്നത് അതിനാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമായി. 120 കിലോ ഭാരം വെച്ച ആൻഡി പിന്നീട് അത് കുറയ്‌ക്കാൻ ഏറെ പ്രയാസപ്പെട്ടു. പ്രമേഹരോഗവും പിടിപ്പെട്ടതോടെ പെപ്‌സി ഒഴിവാക്കുകയാണ് നല്ലെതെന്ന് ആൻഡിക്ക് തോന്നിതുടങ്ങി. തുടർന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ്‌നോട്ടിസ്റ്റുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചപ്പോൾ ആൻഡിയുടെ പെപ്‌സി അഡിക്ഷൻ കുറഞ്ഞുവരാൻ തുടങ്ങി. ചികിത്സ ഫലപ്രദമായതോടെ താൻ കുടിവെള്ളം ഇഷ്ടപ്പെടാൻ തുടങ്ങിയെന്നും ഇപ്പോൾ പെപ്‌സി കുടിക്കാൻ ശ്രമിക്കാറില്ലെന്നും ആൻഡി പറയുന്നു.

 

 

 

Tags: habitdrinking
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies