തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 10:50 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ 128 കേന്ദ്രങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്ടോബർ 25, നവംബർ 1 തീയതികളിൽ പരിപാടികൾ നടത്താനാണ് അനുമതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കാൻ നേരത്തേ കോടതികൾ തള്ളിക്കളഞ്ഞ കാരണങ്ങൾ തന്നെ പോലീസ് വീണ്ടും ഉന്നയിച്ചതിനെ ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ രൂക്ഷമായി വിമർശിച്ചു. ഇതോടെ റൂട്ട് മാർച്ചുകൾക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് സർക്കാരിനും പോലീസിനും കോടതിയിൽ തിരിച്ചടിയായി.

ആർഎസ്എസ്  സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ അനുമതി തേടിയെങ്കിലും പോലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നു. ഒക്ടോബർ 18, 25, നവംബർ 1 തീയതികളാണ് സംഘടന മുന്നോട്ടുവച്ചിരുന്നത്. തുടർന്നാണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.

പഴയ കാരണങ്ങൾ വീണ്ടും ഉന്നയിച്ചതിൽ അതൃപ്തി
മസ്ജിദുകളും പള്ളികളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ റൂട്ട് മാർച്ചിന്റെ വഴിയിലുണ്ടെന്നത്, ഗതാഗതക്കുരുക്കിനുള്ള സാധ്യത, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ മുൻകാല കോടതി ഉത്തരവുകളിൽ ഇത്തരം കാരണങ്ങൾ പരിഗണിച്ചിട്ടുള്ളതാണെന്നും അവ വീണ്ടും ഉന്നയിച്ച് അനുമതി തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കാൻ പുതിയ കാരണങ്ങളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി പരിഹസിച്ചു. അപേക്ഷകൾ പരിശോധിച്ച് ആവശ്യമായ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിന് പകരം നിരസിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുന്ന സമീപനം പോലീസ് ഉപേക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

മസ്ജിദുകളുടെയും ഈദ്ഗാഹുകളുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുന്നത് മുസ്‌ലിം സമൂഹത്തെ അനാവശ്യമായി സംശയത്തിന്റെ നിഴലിലാക്കുന്ന നടപടിയാണെന്നും നേരത്തെയുള്ള വാദം കേൾക്കലിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുനിരത്തുകൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായി സംഘടനകൾക്ക് പരിപാടികൾ നടത്താനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

പഥസഞ്ചലനത്തിന്റെ സമയക്രമം, റൂട്ടുകൾ, പൊതുയോഗ വേദികൾ എന്നിവ ഒക്ടോബർ 19-നകം സംഘാടകരുമായി ചർച്ച ചെയ്ത് അന്തിമമാക്കാൻ പോലീസിന് കോടതി നിർദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.

മുൻ കോടതി ഉത്തരവുകളിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുമെന്ന് ആർഎസ്എസും ഉറപ്പുനൽകി. റൂട്ട് മാർച്ചിനും പൊതുയോഗങ്ങൾക്കും ആവശ്യമായ വിശദാംശങ്ങൾ മുൻകൂട്ടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ആവർത്തിക്കുന്ന നിയമപോരാട്ടത്തിന് വിരാമമിടണമെന്ന് കോടതി
ആർഎസ്എസിന്റെ പഥസഞ്ചലനവുമായി ബന്ധപ്പെട്ട് 2022 മുതൽ തമിഴ്‌നാട്ടിൽ നിയമപോരാട്ടങ്ങൾ തുടരുകയാണ്. മുൻകാലങ്ങളിൽ ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും മാർഗനിർദേശങ്ങളും നിലനിൽക്കെയാണ് വീണ്ടും അനുമതി സംബന്ധിച്ച തർക്കം കോടതിയിലെത്തിയത്. ഭാവിയിൽ ഇത്തരം പരിപാടികൾക്ക് അനുമതി തേടുമ്പോൾ ഓരോ തവണയും കോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പോലീസ് അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Tags: RSSMadras High Cout
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies