രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് പോലീസിലും അവസരം; ഉറപ്പ് നൽകി കർണാടക ആഭ്യന്തര മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് പോലീസിലും അവസരം; ഉറപ്പ് നൽകി കർണാടക ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് സംസ്ഥാന പോലീസിൽ പ്രവേശിക്കാൻ അവസരം നൽകുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. നാല് വർഷത്തെ പരിശീലനത്തിനും സേവനത്തിനും ശേഷം തിരികെ എത്തുന്നവരെ സംസ്ഥാന പോലീസ് വകുപ്പിൽ പ്രവേശിപ്പിക്കുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉറപ്പ് നൽകിക്കൊണ്ട് സർക്കാർ രംഗത്തെത്തിയത്.

അഗ്നിപഥ് പദ്ധതി ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എന്തിനാണ് ഈ പദ്ധതിക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നത് എന്ന് മനസിലാകുന്നില്ല. നല്ല രീതിയിലുള്ള ഒരു മാറ്റങ്ങളും ആഗ്രഹിക്കാത്ത ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാണ്. ഇവിടെ 30,000-40,000 രൂപ ശമ്പളത്തിൽ നാല് വർഷത്തേക്ക് സൈനിക പരിശീലനം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിനുശേഷം അവർക്ക് 12-13 ലക്ഷം രൂപയും നൽകും. അവരിൽ 25 ശതമാനം പേരെ സൈന്യത്തിൽ നിലനിർത്തുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.

അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അത് ഇനിയും നടപ്പിലാക്കാൻ ആരംഭിച്ചിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ നടക്കുന്ന ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖംമൂടി വെച്ച് വരുന്ന ആളുകൾ ട്രെയിൻ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Araga JnanendraKarnataka home ministerAgniveers
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies