കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ഏറെയാണ് .അവരുടെ കുഞ്ഞ് വികൃതികൾക്കും ,സന്തോഷങ്ങൾക്കും ഒക്കെ വിലയ പ്രധാന്യമാണ് കാഴ്ച്ചക്കാർനൽകുന്നത്.അത്തരത്തിലോരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
മുത്തശ്ശിയ്ക്കായി പിറന്നാൾ ഗാനം പാടി സ്വയം റെക്കോർഡ് ചെയ്യുകയാണ് ഒരു മൂന്ന് വയസ്സുകാരൻ.ജന്മദിനാശംസകൾ പാടുന്നത് സ്ലോവേനിയൻ ഭാഷയിലാണ് .ഒരിക്കൽ പാടിയതിന് ശേഷം വീണ്ടും വീണ്ടും കുട്ടി ആശംസകൾ പാടി റെക്കോർഡ് ചെയ്യുന്നുണ്ട്. തന്റെ മുത്തശ്ശിക്ക് ജന്മദിനാശംസകൾ പാടുന്നു എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പാട്ടിന് പുറമെ മറ്റ് ചില കഴിവുകളും ഈ മൂന്ന് വയസ്സുകാരന് ഉണ്ടെന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാണ് .നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.കുട്ടിയുടെ പാട്ടിനെ അഭിനന്ദിച്ച് നിരവധി പേർ മറുപടികളും നൽകിയിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ മുമ്പും പുറത്തു വന്നിരുന്നു. പലതും കാഴ്ച്ചക്കാർക്ക് അവശ്വസനീയമാണ്.അതിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ തുടങ്ങി ഗിന്നസിൽ ഇടം നേടിയ കുട്ടികൾ വരെ ഉൾപ്പെടും .
Comments