ലക്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിച്ച് വരുന്ന കശാപ്പ് സംഘത്തെ സാഹസികമായി പിടികൂടി യുപി പോലീസ്. സഹാരൻപൂരിൽ പശുവിനെ കശാപ്പ് ചെയ്ത ആറു പേരാണ് പിടിലായത്.
പരിശോധനയ്ക്കെത്തിയ പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തു. ഇത് പ്രദേശത്ത് ഏറെ നേരം ഭീതി പടർത്തി. തുടർന്ന്പോലീസ് അതിസാഹസികമായി സംഘത്തെ കീഴ്പ്പെടുത്തുകയായിരുന്നു. അക്രം, സെഹ്സാദ്, ഇമ്രാൻ, അഖ്ബർ, ഇസ്രാർ, അർഷാദ് എന്നിവരാണ് പിടിയിലായത്. ഇതിനിടെ 2 പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൊഹല്ല അബ്ദുൽമാലിയിലെ പ്രതികളിലൊരാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. പ്രതികളിൽ നിന്ന് പശു ഇറച്ചി,അറവ് ഉപകരണങ്ങൾ, നാടൻ പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
Comments