ചണ്ഡിഗഢ് : ഹരിയാനയിലെ തദ്ദേശ തിരഞ്ഞടുപ്പ് ഫലം പുറത്ത് .46 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. വോട്ടെടുപ്പിൽ മുൻസിപ്പൽ കൗൺസിലുകളിൽ ബിജെപി 10 സീറ്റുകളും , ജെജെപി , ഐഎൻഎൽഡി എന്നിവർക്ക് ഓരോ
സീറ്റും, സ്വതന്ത്ര സ്ഥാനാർത്ഥികൾ 6 സീറ്റുകളും നേടി.
28 മുനിസിപ്പൽ കമ്മിറ്റികളിൽ ബിജെപിക്ക് 12 സീറ്റും, ജെജെപി 2 സീറ്റും എഎപി 1 സീറ്റും നേടി.അതേസമയം 13 സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഓരോ സീറ്റ് വീതവും ലഭിച്ചു. ഇതോടെ എഎപി ഹരിയാനയിൽ നേടുന്ന ആദ്യ സീറ്റാണ് ഇത്.
28 മുൻസിപ്പൽ കമ്മറ്റികളിലും, 18 മുൻസിപ്പൽ കൗൺസിലുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.എല്ലാ വാർഡുകളിലുമുള്ള പ്രസിഡന്റിനെയും, അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായിരുന്നു വോട്ടെടുപ്പ് . ഭരണകക്ഷിയായ ബിജെപി, ജെജെപി, എഎപി എന്നിവർ വാശിയോടെ മത്സരിച്ചപ്പോൾ കോൺഗ്രസ് മത്സരത്തിൽ നിന്നും വിട്ട് നിന്നു.
തിരഞ്ഞെടുപ്പ് പാനൽ വോട്ടർമാരുടെ പട്ടിക പുതുക്കിയതിനെ തുടർന്ന് ചില പ്രദേശങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേയും, മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലേയും തിരഞ്ഞെടുപ്പാണ് മാറ്റി വെച്ചത്.18 മുനിസിപ്പൽ കൗൺസിലുകളിലായി ആകെ 456 വാർഡുകൾ ഉണ്ട്. ഈ വാർഡുകളിൽ 6,63,870 പുരുഷന്മാരും 5,96,095 സ്ത്രീകളും 35 ട്രാൻസ്ജെൻഡർമാരുമടക്കം 12.60 ലക്ഷം വോട്ടർമാരാണുള്ളത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയെ അഭിനന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്തെത്തി.’തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ, 2014 മുതൽ 2019 വരെ ബിജെപിയോട് തുടർച്ചയായി കാണിക്കുന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ വിജയമാണ് ഇത്. വിജയം പാർട്ടിയുടെ കഠിനാധ്വാനികളായ പ്രവർത്തകർക്ക് സമര്പ്പിക്കുന്നതായും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments