ചരിത്രം കുറിച്ച് സ്‌കോഡ ഒക്ടാവിയ; ഇന്ത്യയിൽ വിറ്റഴിച്ചത് ഒരുലക്ഷത്തിലധികം കാറുകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ചരിത്രം കുറിച്ച് സ്‌കോഡ ഒക്ടാവിയ; ഇന്ത്യയിൽ വിറ്റഴിച്ചത് ഒരുലക്ഷത്തിലധികം കാറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിച്ച് സ്‌കോഡ ഒക്ടാവിയ. 2001-ല്‍ വിപണിയിലെത്തിയ സ്‌കോഡ ഒക്റ്റാവിയ ഇതിനോടകം 1,01,111 യൂണിറ്റുകൾ വിറ്റഴിച്ച് ചരിത്രം കുറിച്ചു. ഇതോടെ ഇന്ത്യയിൽ സികെഡി(Completely Knocked Down) വഴി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഒക്റ്റാവിയ മാറിയെന്ന് സ്കോട അവകാശപ്പെടുന്നു. അന്ന് വിപണിയിലിറങ്ങിയ സ്കോടയുടെ തന്നെ ഇതര നാമമായിരുന്നു ഒക്ടാവിയ. പിന്നാട് മികച്ച രൂപകല്പനയും സാങ്കേതികതയും സുഖകരമായ ഡ്രൈംവിം​ഗ് അനുഭവം എല്ലാം കൂട്ടിയിണക്കി വാഹനപ്രേമികളെ ആകർഷിക്കും തരത്തിൽ ഒക്ടാവിയ അതിന്റെ തന്നെ പുതിയ ഒരു മോഡൽ സൃഷ്ടിക്കുകയായിരുന്നു.

ഒക്ടാവിയയുടെ നാല് പതിപ്പുകളും നിരവധി വെല്ലുവിളികളെ നേരിട്ട് ജനഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മോഡലുകള്‍ ഇന്ത്യയിലേക്ക് കടന്നുവന്നു. പിന്നീട് വാഹനപ്രേമികളുടെ ആ​ഗ്രഹാഭിലാഷങ്ങൾ അനുസരിച്ച് ഒക്ടാവിയ പരിണമിച്ചുകൊണ്ടിരുന്നു. ഹാച്ബാക്കില്‍ നിന്ന് സെഡാനിലേക്കും സെഡാനില്‍ നിന്ന് എസ് യു വിയിലേക്കും പരിണമിച്ചതോടെ ഒക്ടാവിയ വിപണയിൽ കാലങ്ങളോളം പിടിച്ചുനിന്നു എന്ന് കമ്പനി പറയുന്നു.

ലാറ്റിന്‍ ഭാഷയില്‍ എട്ട് എന്നാണ് ഒക്ടാവിയയുടെ അർത്ഥം. സ്‌കോഡ വിപണിയിലിറക്കിയ എട്ടാമത്തെ മോഡലായിരുന്നു ഇത്. കൂടാതെ സ്‌കോഡയുടെ ഓള്‍-വീല്‍ സസ്‌പെന്‍ഷനോടു കൂടിയ പുതുതലമുറ കാർ മോജലുകളിൽ എട്ടാമത്തേതുമായിരുന്നു ഒക്ടാവിയ. വാഹനത്തിന്‍റെ നാലാം തലമുറയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. ഒക്ടാവിയയുടെ നാലാം തലമുറയ്‌ക്കും അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ മോഡലിന്റെ പ്രത്യേകത.

പല അഴിച്ചുപണിയും ഒക്ടാവിയ നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ അലങ്കരിച്ച വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ മോഡലിന് പുതുമയേകുന്നു. സ്പോർട്ടി ലുക്കുള്ള മനോഹരമായ ബട്ടർഫ്ലൈ ഗ്ലിൽ, എൽഇഡി ഹെഡ്‌ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സ്റ്റൈലിഷ് പിൻ എൽഇഡി ലൈറ്റുകൾ എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. പുതിയ ഡിസൈനിലുള്ള അലോയി വീലുകൾ വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എല്‍ഇഡി ടെയ്ല്‍ലാമ്പും സ്‌കോഡ ബാഡ്‍ജിംഗും വാഹനത്തിന് പുതിയ ഭാവം നൽകുന്നു. ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഉൾപ്പെടെ വാഹനത്തിന്റെ അകവും മനോഹരമായ മാറ്റങ്ങളിലൂടെ അണിയിച്ചൊരുക്കിയിട്ടുണ്ട്. ബീജിന്റേയും ബ്ലാക്കിന്റേയും സംയോജനമാണ് ഉൾഭാഗത്ത് ദൃശ്യമാകുന്നത്.

പുത്തന്‍ സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമാണ് ലഭ്യമാകുക. 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഒക്‌ടാവിയയുടേത്. 190 എച്ച്‍പി കരുത്തും 320 എൻ‌എം പീക്ക് ടോർക്കും ഇവ ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിനേക്കാൾ കരുത്തേറിയതാണ് പെട്രോൾ എഞ്ചിൻ. 7 സ്പീഡ് ഡി‌എസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കമ്പനി നൽകിയിരിക്കുന്നത്. കാൻഡി വൈറ്റ്, മാജിക് ബ്ലാക്ക്, ലാവ ബ്ലൂ, ബ്രില്യന്റ് സിൽവർ, മേപ്പിൾ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്കോഡ ഒക്‌ടേവിയ ലഭിക്കുക. 1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies