തിരുവനന്തപുരം: കാണാതായ വയോധികന്റെ മൃതദേഹം വാമനപുരം ആറ്റിൽ കണ്ടെത്തി. ഭരതന്നൂർ അംബേദ്കർ കോളനിയിലെ പുരുഷോത്തമന്റെ (62) മൃതദേഹമാണ് ആറ്റിൽ കണ്ടെത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുരുഷോത്തമനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് പുരുഷോത്തമന്റെ ഭാര്യ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ പുരുഷോത്തമന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്.
കല്ലറ മൈലമൂട് ഭാഗത്താണ് മൃതദേഹം കണ്ടത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് പുരുഷോത്തമൻ എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുരുഷോത്തമന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments