മിയാസക്കി മാങ്ങ ഇന്ത്യയിലും; കിലോയ്ക്ക് വില രണ്ടര ലക്ഷം; മാവിൻ തൈകൾക്ക് 4 സുരക്ഷാഭടൻമാരെയും 6 നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിയാസക്കി മാങ്ങ ഇന്ത്യയിലും; കിലോയ്‌ക്ക് വില രണ്ടര ലക്ഷം; മാവിൻ തൈകൾക്ക് 4 സുരക്ഷാഭടൻമാരെയും 6 നായ്‌ക്കളെയും കാവൽ നിർത്തി ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങ നൽകുന്ന മാവിനെ സംരക്ഷിക്കാൻ വൻ സുരക്ഷയൊരുക്കി ദമ്പതികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ദമ്പതികളാണ് തങ്ങളുടെ പക്കലുള്ള അപൂർവ്വ മാവിന് അതിസുരക്ഷയൊരുക്കിയത്. നാല് സുരക്ഷാജീവനക്കാരും ആറ് നായ്‌ക്കളും ചേർന്ന് സംരക്ഷിക്കുന്ന അപൂർവ്വയിനം മാവ് ഏതാണെന്ന് നോക്കാം..

രണ്ട് മാവുകളാണ് ദമ്പതികളുടെ വീട്ടിലുള്ളത്. ഇവയിലുണ്ടാകുന്ന മാങ്ങകൾ മിയാസക്കി എന്ന പേരിൽ അറിയപ്പെടുന്നു. റൂബിയുടെ നിറമാണ് ഈ മാങ്ങയ്‌ക്കെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില.

വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദമ്പതികൾക്ക് മാവിൻ തൈ നൽകിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളർത്തണമെന്നും അയാൾ ആവശ്യപ്പെട്ടു. വീട്ടിൽ കൊണ്ടുവന്ന് നടുമ്പോഴും ഇത്രമാത്രം വിലപ്പെട്ട മാവിൻ തൈകൾ ആയിരുന്നുവതെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞില്ല. ദാമിനി എന്ന് പേരിട്ടാണ് ദമ്പതികൾ മാവിൻ തൈ നട്ടുവളർത്തിയത്.

ജപ്പാനിൽ കണ്ടുവരുന്ന വിലപ്പെട്ട മിയാസക്കി മാങ്ങയാണിതെന്ന് വർഷങ്ങൾക്കിപ്പുറം ദമ്പതികൾ തിരിച്ചറിഞ്ഞു. രണ്ട് വർഷം മുമ്പ് പ്രദേശത്തെ ചില കള്ളന്മാർ ചേർന്ന് മാങ്ങ മോഷ്ടിച്ചിരുന്നു. ഇതോടെയാണ് മാവിനെ സംരക്ഷിക്കാൻ അതിസുരക്ഷയൊരുക്കാനുള്ള തീരുമാനം ദമ്പതികൾ സ്വീകരിച്ചത്.

എത്രരൂപ തരാമെന്ന് പറഞ്ഞാലും മാങ്ങ വിൽക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പുതിയ മാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ ഈ മാങ്ങകളെല്ലാം തങ്ങൾക്ക് ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഹോർട്ടികൾച്ചർ വകുപ്പ് ദമ്പതികളുടെ പക്കലുള്ള മാങ്ങ മിയാസക്കിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിമധുരമുള്ള മാങ്ങയാണിത്. കാഴ്ചയിലും അത്യധികം വ്യത്യസ്ഥത പുലർത്തുന്ന മാങ്ങയുടെ ഉൽപാദനം വളരെ സാവധാനമാണെന്നും ഹോർട്ടികൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.എസ് കടാര അറിയിച്ചു.

Tags: MPmango
ShareTweetSendShare

More News from this section

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies