തലതെറിച്ചവനല്ല തലതിരിഞ്ഞവൻ.. ലോകത്തെ വിസ്മയിപ്പിച്ച ഒരു തലതിരിഞ്ഞവന്റെ കഥ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലതെറിച്ചവനല്ല തലതിരിഞ്ഞവൻ.. ലോകത്തെ വിസ്മയിപ്പിച്ച ഒരു തലതിരിഞ്ഞവന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 12:40 pm IST
Facebook
Twitter
WhatsAppTelegram

തലതിരിഞ്ഞവൻ.. അവനൊരു തലതിരിഞ്ഞവനാ ഒരു വകയ്‌ക്ക് കൊള്ളാത്തവൻ. യാതൊരു പണിയും ചെയ്യാതെ തെക്ക് വടക്ക് നടക്കുന്ന ആളുകൾ ഒരുപാട് കേട്ടിട്ടുള്ളതായിരിക്കും ഇത്. തലതിരിഞ്ഞവൻ എന്നാൽ മോശപ്പെട്ടവൻ എന്ന അർത്ഥിലാണ് നമ്മൾ സാധാരണ ഉപയോഗിക്കുന്നത്. ജർമ്മനിക്കാരനായ മാർട്ടിൻ ലോറല്ലോ ശരിയ്‌ക്കും ഒരു തലതിരിഞ്ഞവനാണ്.തലതിരിച്ചിലാണവന്റെ പ്ലസ് പോയിന്റ്. ഇതെന്ത് കഥ എന്നല്ലേ?

സാധാരണയായി നമുക്ക് എത്രത്തോളം തലതിരിയ്‌ക്കാൻ കഴിയും? 80 ഡിഗ്രി ഒക്കെ പറ്റുമായിരിക്കും അല്ലേ? അതായത് പിറകിൽ നിൽക്കുന്ന ഒരു വസ്തു കാണണമെങ്കിൽ തിരിഞ്ഞ് നോക്കണം , തലമാത്രമല്ല ദേഹവും തിരിക്കണം. എന്നാൽ മാർട്ടിന് അതിന്റെ ആവശ്യമില്ല. അദ്ദേഹത്തിന് 180 ഡിഗ്രിയിലധികം തല തിരിക്കാൻ പറ്റുമേ്രത? 19 ാം നൂറ്റാണ്ടിൽ ജർമനിയിലേയും അമേരിക്കൻ ഫ്രീക്ക് ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മാർട്ടിന് പക്ഷേ ഇത് ജന്മനാ ലഭിച്ച കഴിവൊന്നുമല്ല. ജന്മാ ലഭിച്ച ശാരീരിക പ്രത്യേകതകളുള്ള ആളുകൾ ഒത്തു ചേരുന്ന അപൂർവ്വ സംഗമ വേദിയാണല്ലോ ഫ്രീക്ക് ഷോ അഥവാ ക്രീപ് ഷോ? പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് ഈ ഷോകളിൽ ഇടം ലഭിച്ചത്?

https://www.facebook.com/janamtv/videos/549540440207758

1886 ൽ ഒരു സാധാരണ ജർമനി കുടുംബത്തിലാണ് മാർട്ടിൻ ലോറല്ലോയുടെ ജനനം. ചെറുതായി വളഞ്ഞ നട്ടെല്ലോടെ ജനിച്ച അദ്ദേഹത്തിന് ചെറുപ്പത്തിൽ ഒരുപാട് കളിയാക്കലുകൾ അനുഭവിക്കേണ്ടി വന്നു. കഴുത്തിനും തലയ്‌ക്കും ഉള്ള ചരിവായിരുന്നു ഇതിന് കാരണം. കൗമാരക്കാലത്ത് പട്ടിണിയോട് പൊരുതിയിരുന്ന മാർട്ടിനിന്റെ സഹോദരങ്ങൾ ജോലികൾ തേടി പലയിടങ്ങളിലേക്ക് പോയി. വിശപ്പാണല്ലോ പ്രശ്‌നം. തന്റെ ഈ കുറവ് തന്റെ ഉപജീവനമാർഗമാക്കി മാറ്റാൻ അങ്ങനെ മാർട്ടിൻ തീരുമാനിച്ചു.

അക്കാലത്ത് ഫ്രീക്ക് ഷോകൾക്ക് ഇഷ്ടം പോലെ ആരാധകർ ഉള്ള സമയമായിരുന്നു. ശാരീരികമായ പ്രത്യേകതകളോട് ജനിച്ച മനുഷ്യരെ കാണാൻ ആളുകൾ പണം ഒഴുക്കിയിരുന്ന സമയം. ഇത് തന്നെ തന്റെ വഴി എന്ന് ഉറപ്പിച്ച മാർട്ടിൻ തന്റെ തല തിരിക്കുന്നതിനായി പരിശീലനം ആരംഭിച്ചു. വർഷങ്ങളുടെ കഠിന പ്രയത്‌നം. നിരവധി തവണ അദ്ദേഹത്തിന് പരിക്ക് പറ്റി. കശേരുക്കൾ പലതും സ്ഥാനമാറ്റം വരും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. എന്നാലും നട്ടെല്ലിലെ വളവ് അദ്ദേഹത്തെ തുണച്ചു. കാര്യങ്ങൾ പതുക്കെ ശരിയായി. അദ്ദേഹത്തിന് തല 180 ഡിഗ്രി വരെ തിരിക്കാനുള്ള കഴിവ് ലഭിച്ചു. ഒരു മൂങ്ങയ്‌ക്ക് 270 ഡിഗ്രി വരെയാണ് തലതിരിയ്‌ക്കാൻ കഴിയുക എന്നോർക്കുമ്പോഴാണ് മാർട്ടിന്റെ തലതിരിച്ചിൽ എത്രത്തോളമുണ്ടാവുമെന്ന് മനസിലാവുക.

അങ്ങനെ മാർട്ടിൻ ആഗ്രഹിച്ചത് പോലെ അദ്ദേഹത്തിന് ഫ്രീക്ക് ഷോകളിൽ ഇടം ലഭിച്ചു. മൂങ്ങ മനുഷ്യൻ എന്നറിയപ്പെടാൻ തുടങ്ങിയ തലതിരിഞ്ഞ മാർട്ടിനെ കാണാൻ ജനം ഒഴുകി. 1955 ൽ അദ്ദേഹം മരിക്കുന്നത് വരെ തന്റെ ഈ കഴിവ് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കുറവുകളിൽ തളരാതെ ജീവിതത്തിനോട് പൊരുതിയ തലതിരിഞ്ഞ മാർട്ടിൻ അങ്ങനെ ഹീറോയായി.

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies