കൊച്ചി; കാവിമുണ്ട് ഉടുത്ത് അടിപൊളി ലുക്കിൽ നടി അനുശ്രീ. വേറിട്ട വേഷപ്പകർച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ കാവിയുടുത്ത ചിത്രവും മിനിറ്റുകൾക്കകം ഇൻസ്റ്റഗ്രാം ആരാധകർ ഏറ്റെടുത്തു.
ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല ??? ഡോൺട് യൂ ലൈക്ക് ??? എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഇതുവരെ 57,000 ത്തോളം പേർ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. യാത്രയ്‌ക്കിടെ പകർത്തിയ ചിത്രമാണെന്നാണ് സൂചന. പിന്നിൽ ഒരു കാറും കാണാം.
മൂന്ന് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഒന്നിൽ കാവിമുണ്ട് മടക്കി കുത്തി നിൽക്കുന്ന അനുശ്രീയാണ്. വിവിധ വർണങ്ങളിലുളള കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. രണ്ട് ചിത്രങ്ങളിൽ കൈയ്യിൽ ചായ ഗ്ലാസുമായി ചിത്രത്തിന് പോസ് ചെയ്യുന്നു. രസകരമായ കമന്റുകളാണ് ഇൻസ്റ്റയിലെ ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.
ഒരു മീശ കൂടി വെച്ചാൽ പൊളിക്കുമെന്നാണ് ഒരു കമന്റ്. ചേച്ചി തകർത്തു, മാസ് ലുക്ക് തുടങ്ങിയ ന്യൂ ജെൻ കമന്റുകളും ധാരാളം ഉണ്ട്. ലുങ്കി എന്താ മോശം വസ്ത്രമാണോയെന്ന് പരിഭവിക്കുന്നവരും ഉണ്ട്. ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിന് പോലും കാണില്ല. അളിയാ അടിപൊളി തുടങ്ങിയ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഇതാണ് ഫെമിനിസം ഇതാവണം ഫെമിനിസം അല്ലാതെ വട്ടപ്പൊട്ടും വാ നിറച്ച് പൊട്ടത്തരവും ആകരുതെന്നും കമന്റുകൾ ഉണ്ട്.
Comments