ഊണിലും ഉറക്കത്തിലും ചിരി; 'പെർമെനന്റ് സ്‌മൈലുള്ള' കുഞ്ഞ്‌
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഊണിലും ഉറക്കത്തിലും ചിരി; ‘പെർമെനന്റ് സ്‌മൈലുള്ള’ കുഞ്ഞ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുമോ? ഉറക്കത്തിൽ പോലും ചിരിച്ചുകൊണ്ടിരിക്കാൻ? എത്ര ശ്രമിച്ചാലും എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മുഖത്ത് നിന്ന് ചിരി മായുമല്ലേ? എന്നാൽ 24*7 പുഞ്ചിരിക്കുന്ന ഒരാളുണ്ട്.. പെർമെനന്റ് സ്‌മൈലുള്ള ഒരു കുഞ്ഞ്..

മായാത്ത ചിരി എന്ന് നാം കേട്ടിട്ടുണ്ടാകും.. ഇത്തരത്തിൽ ഊണിലും ഉറക്കത്തിലും പുഞ്ചിരിക്കാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു പിഞ്ചുകുഞ്ഞ് തെളിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ പൗരന്മാരുടെ ഈ കുഞ്ഞ് ‘പെർമെനന്റ് സ്മൈലു’മായാണ് ജനിച്ചത്.

2021 ഡിസംബറിലായിരുന്നു കുഞ്ഞിന്റെ ജനനം. മാതാപിതാക്കൾ അവൾക്ക് അയ്ല സമ്മർ മുച്ച എന്ന് പേരിട്ടു. ചിരിച്ചുകൊണ്ടാണ് അയ്‌ല ജനിച്ചുവീഴുന്നത്.. ‘ബിലാറ്ററൽ മൈക്രോസ്തോമിയ’ എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗമാണ് അയ്‌ലയക്ക് ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിലാറ്ററൽ മൈക്രോസ്തോമിയ ബാധിക്കുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്. അവരുടെ ചുണ്ടുകളുടെ അഗ്രങ്ങൾ കൂടിച്ചേരുകയില്ല. ഈ അവസ്ഥയുള്ളതിനാലാണ് മൈക്രോസ്തോമിയ ബാധിക്കുന്നവർ എപ്പോഴും ചിരിക്കുന്നതുപോലെ കാണുന്നവർക്ക് അനുഭവപ്പെടുന്നത്. ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ ഇപ്രകാരം കുഞ്ഞ് ചിരിച്ചുകൊണ്ടിരിക്കും.

കുട്ടിയുടെ വായ് ഭാഗം അസാധാരണമാണെന്ന കാര്യം ഡോക്ടർമാരിൽ നിന്ന് അറിഞ്ഞപ്പോൾ അയ്ലയുടെ മാതാപിതാക്കൾ ഏറെ സങ്കടപ്പെട്ടിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു രോഗാവസ്ഥയെക്കുറിച്ച് അന്നവർ ആദ്യമായി അറിഞ്ഞു. ഇത് ജനിതകമായി സംഭവിക്കുന്നതല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ബിലാറ്ററൽ മൈക്രോസ്തോമിയ ബാധിക്കുന്ന വ്യക്തികളുടെ മുഖം അസാധാരണമായിരിക്കും എന്നതിലുപരി, രോഗം ബാധിക്കുന്ന കുട്ടികൾക്ക് മുലപ്പാൽ കുടിക്കാൻ ഏറെ പ്രയാസമായിരിക്കുമെന്നതാണ് പ്രത്യേകത. കുട്ടികൾക്ക് ചുണ്ടുകൾ കൂട്ടിപിടിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്..

ഇപ്പോൾ ഏഴ് മാസം പ്രായമാണ് അയ്‌ലയ്‌ക്ക്. അവളുടെ ചുണ്ടുകൾ നേരിടുന്ന പ്രതിസന്ധി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അയ്ലയുടെ മാതാപിതാക്കൾ. മൈക്രോസ്തോമിയ രോഗബാധിതയാണെങ്കിലും അയ്‌ലയ്‌ക്ക് ആരാധകർ ചില്ലറയൊന്നുമല്ല.. എപ്പോഴും പുഞ്ചിരിക്കുന്ന ഈ കുഞ്ഞിന് ടിക്ക്ടോക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

2007-ൽ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം ലോകത്ത് 14 കേസുകൾ മാത്രമാണ് മൈക്രോസ്തോമിയ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഒരുപക്ഷേ ഈ കണക്ക് വീണ്ടും വർധിച്ചിരിക്കാം.. മൈക്രോസ്തോമിയ ബാധിക്കുന്ന കുട്ടികൾ വിവിധ രീതിയിലുള്ള ചുണ്ടുകളുമായാണ് ജനിക്കുക. ചിലർക്ക് ചുണ്ടുകൾ മുഴുവനായി അടഞ്ഞിരിക്കുന്ന അവസ്ഥയും മറ്റു ചിലർക്ക് ഒരു വശത്തെ അഗ്രം മാത്രം നീണ്ടുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. വേറെ ചില കുഞ്ഞുങ്ങൾ വൃത്താകൃതിയിലുള്ള ചുണ്ടുകളുമായും ജനിക്കും. ശസ്ത്രക്രിയ മാത്രമാണ് ഈ രോഗത്തിനുള്ള പ്രധാന പോംവഴി..

Tags: smile
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies