തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബേറ്. എകെജി സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
പോളിറ്റ് ബ്യൂറോ മെമ്പര്‍ എ. വിജയരാഘവന്, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി.ഈ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന് പറഞ്ഞു. സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.















