ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം; മുന്നിൽ നിന്ന് നയിക്കാൻ ബുമ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം; മുന്നിൽ നിന്ന് നയിക്കാൻ ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 08:18 am IST
Facebook
Twitter
WhatsAppTelegram

ബര്‍മിംഗ്ഹാം: ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന റെക്കോർഡോടെയാണ് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറുന്നത്. കഴിഞ്ഞവർഷം ഓ​ഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ക്യാമ്പിലെ കൊറോണ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. അന്ന് മുടങ്ങിയ മത്സരമാണ് 298 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും നടക്കുന്നത്.

പരമ്പരയിൽ 2-1 ന് മുന്നിൽ നിൽക്കുകയാണ് ഇന്ത്യ. മാസങ്ങൾക്ക് ശേഷം മത്സരം വീണ്ടും ആരംഭിക്കുമ്പോൾ ഇരു ടീമുകളില‍ും അന്ന് കളിച്ച കളിക്കാർ പലരും ​​ഗ്രൗണ്ടിലിറങ്ങുന്നില്ല. ഇരു ടീമുകളിലും പുതിയ ആൾക്കാർ കളിയ്‌ക്കും ഇറങ്ങുന്നുണ്ട്. പ്രധാനമായും രണ്ടു ടീമുകളുടെയും പരിശീലകനും ക്യാപ്റ്റനും മാറി എന്നതാണ് പ്രധാന പ്രത്യേകത. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. കൊവിഡ് മുക്തനാവാത്ത രോഹിത്തിന് പകരം പേസ് ബൗളർ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.

റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റൻ കൂടിയാണ് ജസ്പ്രിത് ബുമ്ര. കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായി കളിച്ചവരിൽ നാല് പേർ മാത്രമാണ് അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനായി ഇറങ്ങുക. ഒലീ പോപ്പ്, ജോ റൂട്ട്, ജോണഇ ബെയർസ്റ്റോ, ജിമ്മി ആൻഡേഴ്സൻ എന്നിവരാണ് കളിയിക്കാനിറങ്ങുന്ന നാല് പേർ. ഇന്ത്യൻ ടീമിൽ കളിച്ച കെ.എൽ.രാഹുൽ, അജിൻക്യ രഹാനെ എന്നിവരും കളിയ്‌ക്കുന്നില്ല.

വൈകിട്ട് മൂന്നരയ്‌ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി ആരംഭിക്കുക. എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ ഇന്ത്യ വിജയിച്ചിട്ടില്ല. കളിച്ച 7 മത്സരങ്ങളിൽ ആറും തോറ്റു. ഒരു ടെസ്റ്റിൽ സമനിലയും നേടി. ഇന്ന് നടക്കുന്ന മത്സരത്തിൽ രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെ.എസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Tags: test cricketengland
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies