വിശാഖപട്ടണം : സ്വാതന്ത്ര്യസമരസേനാനി അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 4 ന് രാവിലെ 11ന് അനാച്ഛാദനം ചെയ്യും.ആന്ധ്ര പ്രദേശിലെ ഭീമവാരത്താണ് 30 അടി ഉയത്തിലുള്ള വെങ്കല പ്രതിമ സ്ഥാപിക്കുക. തുടര്‍ന്ന് 4.30 ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2022 ലെ ‘ഡിജിറ്റല്‍ ഇന്ത്യ വാര’ത്തിന് തുടക്കവും കുറിക്കും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളെയും അവരുടെ സംഭാവനകളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പ്രതിമ അനാച്ഛാദനം.
സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തുന്നതിനുമായി ഡിജിറ്റല്‍ ഇന്ത്യ വാരത്തിന് പ്രധാനമന്ത്രി ഗാന്ധിനഗറില്‍ തുടക്കം കുറിക്കും. ഇന്ത്യന്‍ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ‘ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി’യും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശബ്ദത്തിന്റെ സഹായത്തോടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്കളെ കണ്ടെത്തുന്നതിനും സംരക്ഷണം നല്‍കുന്നതിനും ‘ഡിജിറ്റല്‍ ഇന്ത്യ ജെനെസിസ്’ പദ്ധതിക്കും ആരംഭം കുറിക്കും.
ഗവണ്‍മെന്റ് പദ്ധതികളെ കുറിച്ച് അറിയുന്നതിനായി ‘മൈ സ്‌കീം’, ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ശേഖരണമായ ‘ഇന്ത്യസ്റ്റാക്.ഗ്ലോബല്‍’എന്നിവയും ജനങ്ങള്‍ക്ക് ലഭ്യമാക്കും. ആധാര്‍, യുപിഐ, ഡിജിലോക്കര്‍, കോവിന്‍ വാക്‌സിനേഷന്‍ പ്ലാറ്റ്‌ഫോം, ദിക്ഷ, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ തുടങ്ങിയവയും ഇതില്‍ പെടുന്നു.
വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് കേന്ദ്രം പദ്ധതിയിടുന്നത്. സീതാരാമ രാജുവിന്റെ ജന്മദേശമായ പാണ്ഡരംഗിയില്‍ 1992 ലെ റമ്പ കലാപത്തില്‍ തകര്‍ന്ന ചിറ്റാനാപ്പള്ളി പോലീസ് സ്റ്റേഷന്റെ പുനരുദ്ധാരണവും നടത്തും. അല്ലൂരി ധ്യാന മന്ദിര നിര്‍മാണത്തിനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ചുവര്‍ ചിത്രങ്ങളിലൂടെയും സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രദര്‍ശിപ്പിക്കും.രാജുവിന്റെ 125ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്. 1897 ല്‍ ജനിച്ച അദ്ദേഹം റമ്പ കലാപ സമയത്ത് ഗോത്ര വര്‍ഗ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
Comments