മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സർവ്വകലാശാലയ്ക്ക് പിന്നിലെ കാട് മൂടിയ പ്രദേശത്തായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം സ്കൂൾവിട്ട് പോകുകയായിരുന്ന മൂന്ന് വിദ്യാർത്ഥിനികൾ ഈ പരിസരത്ത് ചുറ്റിത്തിരിയുന്നത് മണികണ്ഠൻ കണ്ടിരുന്നു. തുടർന്ന് ഇവിടെ വരരുതെന്ന് മണികണ്ഠൻ പെൺകുട്ടികളെ താക്കീത് ചെയ്യുകയായിരുന്നു. പെൺകുട്ടികൾ തിരികെ പോകുമ്പോൾ ഒരു കുട്ടിയെ മാത്രം അടുത്ത് വിളിച്ചു. തുടർന്ന് ഈ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിൽ കേസ് എടുത്ത തേഞ്ഞിപ്പാലം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളെ പിരിച്ചുവിടുമെന്ന് സർവ്വകലാശാലയും അറിയിച്ചു.
Comments