ന്യൂഡൽഹി : പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മുൻനിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ മാറ്റിനിർത്തിക്കൊണ്ടാണ് മലേഷ്യ, ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ മാധവനാണ് ഇക്കാര്യം അറിയിച്ചത്. പഴകിയ യുദ്ധ വിമാനങ്ങൾ മാറ്റി പ്രതിരോധം ഇരട്ടിപ്പിക്കാനാണ് മലേഷ്യയുടെ നീക്കം.
ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ-50, റഷ്യയുടെ മിഗ്-35, യാക്ക്-130 എന്നിവ അവഗണിച്ചുകൊണ്ടാണ് രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനം മലേഷ്യ തിരഞ്ഞെടുത്തത്ത്.
ഇതിന്റെ ഭാഗമായി, റഷ്യയുടെ സുഖോയ് സു 30 യുദ്ധവിമാനത്തിന്റെ നവീകരണത്തിനായി എംആർഒ(മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) സൗകര്യം ഒരുക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മോസ്കോയ്ക്കെതിരായ പാശ്ചാത്യ ഉപരോധം കാരണം റഷ്യയിൽ നിന്ന് നേരിട്ട് സ്പെയർ പാർട്ടുകൾ ഇറക്കുമതി ചെയ്യാൻ മലേഷ്യയ്ക്ക് സാധിക്കില്ല. മലേഷ്യയുമായി കരാർ ഉടൻ ഉറപ്പിക്കുമെന്നും മാധവൻ വ്യക്തമാക്കി. .ഇതിനായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.
കൂടുതൽ നിരീക്ഷണങ്ങൾക്കായി മലേഷ്യൻ ടീം ഇന്ത്യയിൽ എത്തിയേക്കും. ജെഎഫ്17, എഫ്ഐ50 എന്നിവയെ അപേക്ഷിച്ച് തേജസ് വളരെ മികച്ച വിമാനമാണെന്നും മാധവൻ പറഞ്ഞു.
ഇന്ത്യ തദ്ദേശീമായി നിർമ്മിക്കുന്ന തേജസ്, ഒറ്റ എഞ്ചിനിൽ പ്രവർത്തിക്കുന്ന മൾട്ടി-റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ്. ഏത് അന്തരീക്ഷത്തിലും ഇവയ്ക്ക് പ്രവർത്തിക്കാൻ കഴിയും. വ്യോമ സേനയ്ക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിട്ടുണ്ട്.
Comments