ലക്‌നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രമൊരുങ്ങുന്നത് തിരുപ്പതി മോഡൽ തീർത്ഥാടക സംവിധാനത്തോടെ. ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങ ളൊരുക്കാനാണ് പദ്ധതി. പ്രശസ്തമായ തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ സംവിധാനമാണ് അയോദ്ധ്യ ട്രസ്റ്റ് പഠിക്കുന്നത്. ക്യൂ സംവിധാനം, ഓൺലൈൻ രജിസ്‌ട്രേഷൻ, ദർശനത്തിനായുള്ള വെർച്വൽ ക്യൂ, സുരക്ഷ, താമസം, നഗരത്തിലെ അനുബന്ധ യാത്രാ സൗകര്യം എന്നിവയെല്ലാം അയോദ്ധ്യയിൽ പുതുമകളോടെ നടപ്പാക്കാനാണ് തീരുമാനം.
അയോദ്ധ്യയിലെത്തുന്ന തീർത്ഥാടകർ അവർ നഗരത്തിൽ വിവിധ യാത്രാ മാർഗ്ഗത്തിലൂടെ എത്തും മുന്നേ സൗകര്യങ്ങൾ ബുക്ക് ചെയ്യാൻ സംവിധാനമൊരുങ്ങുകയാണ്. ദക്ഷിണേന്ത്യ യിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ആന്ധ്രയിലെ തിരുപ്പതി ശ്രീബാലാജി ക്ഷേത്ര നഗര ത്തിലെ എല്ലാ സൗകര്യങ്ങളും പഠിച്ച് കൂടുതൽ മികവോടെ സൗകര്യമൊരുക്കുമെന്നാണ് അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്.
അയോദ്ധ്യയെ ക്ഷേത്രനഗരമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ദിനംപ്രതി പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. നിർമ്മാണം നടക്കുന്ന മേഖലകൾ കാണാനെത്തുന്ന ഭക്തജനങ്ങളെ നിയന്ത്രിക്കാൻ തന്നെ വലിയ പരിശ്രമമാണ് ജില്ലാ ഭരണ കൂടം നടത്തുന്നത്. സുരക്ഷയും ഏറെ പ്രധാനപ്പെട്ടതായതിനാൽ 25000 പേരെ വിവിധ മേഖല കളിൽ പരിശോധിച്ചാണ് കടത്തിവിടുന്നത്.
ക്ഷേത്രം 2023ൽ നിർമ്മാണം പൂർത്തിയായി തുറക്കുന്നതോടെ ഒരു ദിവസം ശരാശരി മുക്കാൽ ലക്ഷത്തിന് മുകളിൽ തീർത്ഥാടകരെത്തുമെന്നാണ് കണക്കുകൂട്ടൽ. ശ്രീരാമനവമി അടക്ക മുള്ള ക്ഷേത്ര ഉൽസവകാലത്ത് ഇത് മൂന്നുലക്ഷത്തിന് മുകളിലേയ്‌ക്ക് വരെ ഉയരാമെന്നും കണക്കാക്കിയാണ് നഗരത്തിലെ സംവിധാനം ഒരുക്കുന്നത്. നഗരത്തിന് പുറത്തും ജനലക്ഷ ങ്ങൾ വന്നാൽ താമസിക്കാനുള്ള ചിലവുകുറഞ്ഞ സത്രങ്ങൾക്കായി ഭരണകൂടം എല്ലാ ആദ്ധ്യാ ത്മിക പ്രസ്ഥാനങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.















